Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മണിപ്പൂരിൽ നടി സണ്ണി ലിയോണി​െൻറ ഫാഷൻ ഷോ വേദിയ്ക്ക് സമീപം സ്ഫോടനം

text_fields
bookmark_border
Sunny Leone
cancel

മണിപ്പൂരിലെ ഹത്തയിൽ കൈത്തറി, ഖാദി, ടൂറിസം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ബോളിവുഡ് നടി സണ്ണി ലിയോൺ പങ്കെടുക്കേണ്ടിയിരുന്ന ഫാഷൻ ഷോ പരിപാടിയുടെ വേദിയ്ക്ക് സമീപം സ്ഫോടനം. മണിപ്പൂർ തലസ്ഥാനമായ ഇംഫാലിലെ ഹട്ട കാംഗ്ജെയിബുഗിലാണ് സ്ഫോടനം ഉണ്ടായത്. നാളെ ഫാഷൻ ഷോ നടക്കേണ്ടിയിരുന്ന വേദിക്ക് തൊട്ടരികെയാണ് സ്ഫോടനം നടന്നത്. ആർക്കും പരിക്കേറ്റിട്ടില്ല.

ഇംപ്രാവൈസ്ഡ് എക്സ്പ്ലോസീവി ഡിവൈസ് (ഐ ഇ ഡി) അല്ലെങ്കിൽ ഗ്രനേഡ് പൊട്ടിത്തെറിച്ചാണ് സ്ഫോടനമുണ്ടായതെന്നാണ് വിലയിരുത്തൽ. പൊലീസും കേന്ദ്ര ഏജൻസികളും സ്ഥലത്തെത്തിയിട്ടുണ്ട്. സ്ഫോടനത്തെ തുടർന്ന് നാളെ നടക്കാനിരുന്ന പരിപാടി റദ്ദാക്കി. സ്ഫോടനത്തിന് തൊട്ടുപിന്നാലെ പൊലീസ് കമാൻഡോകളുടെ ഒരു സംഘവും സ്ഥലത്ത് തെരച്ചിൽ ആരംഭിച്ചു. 41 കാരിയായ കനേഡിയൻ-അമേരിക്കൻ-ഇന്ത്യൻ മോഡലും ബോളിവുഡ് നടി ഇംഫാലിലെ ഹൗസ് ഓഫ് അലി ഫാഷൻ ഷോയുടെ റാംപിൽ ഷോസ്റ്റോപ്പറായി എത്തേണ്ടതായിരുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Grenade blast near Sunny Leones fashion show venue in Imphal
Next Story