റാമുവും ജാനുവും; ചിത്രങ്ങളുമായി ഗൗരി കിഷൻ
text_fields2018 ൽ പുറത്തിറങ്ങിയ 98 എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ ഹൃദയം കവർന് താരങ്ങളാണ് ഗൗരി കിഷനും ആദിത്യ ഭാസ്കരനും. തൃഷ, വിജയ് സേതുപതിയും അവതരിപ്പിച്ച റാം, ജാനു എന്നീ കഥാപാത്രങ്ങളുടെ കുട്ടിക്കാലമാണ് ഇരുവരും അവതരിപ്പിച്ചത്. ചിത്രത്തിൽ തൃഷയുടെയും വിജയ് സേതുപതിയുടെയും പ്രകടനം പോലെ ഇവരുടെയും കൈയടി നേടിയിരുന്നു.
ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ ഇടംപിടിക്കുന്നത് വിവാഹവേഷത്തിലുളള ഗൗരിയുടെയും ആദിത്യയുടെയും ചിത്രമാണ്. ഗൗരിയാണ് ഇൻസ്റ്റഗ്രാമിൽ ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. 'റാമുവും ജാനുവും പാരലല്‍ യൂണിവേഴ്‌സില്‍...' എന്ന ക്യാപ്ഷനോടെ ഗൗരി ചിത്രം പങ്കുവച്ചത്.
വിഘ്‌നേശ് കാര്‍ത്തിക് സംവിധാനം ചെയ്യുന്ന 'ഹോട്ട്‌സ്‌പോട്ട്' എന്ന സിനിമയുടെ ലൊക്കേഷന്‍ ചിത്രങ്ങളാണിവ. കലൈയരശൻ, സാൻഡി മാസ്റ്റർ, ജനനി, ആദിത്യ അമ്മു അഭിരാമി എന്നിവരാണ് ചിത്രത്തിലെ മറ്റുതാരങ്ങൾ. റൊമാന്‍റിക് കോമഡി ചിത്രം ഒരുക്കുന്നത് സിക്സര്‍ എന്‍റര്‍ടെയ്മെന്‍റാണ്.
താരങ്ങളുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. 96 ചിത്രത്തിന് ശേഷം ഇരുവരും ഓൺസ്ക്രീനിൽ ഒന്നിച്ചെത്തിയിട്ടില്ല.’96’ എന്ന ചിത്രത്തിലൂടെയാണ് അഭിനയരംഗത്ത് ചുവടുവെച്ച ഗൗരി ‘മാര്‍ഗംകളി’ എന്ന ചിത്രത്തിലൂടെയാണ് മലയാളത്തില്‍ അരങ്ങേറ്റം കുറിച്ചത്. ‘ഒരു സര്‍ക്കാര്‍ ഉത്പ്പന്നം’ ആണ് ഗൗരിയുടെതായി ഒടുവില്‍ റിലീസ് ചെയ്ത മലയാള ചിത്രം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.