കേരള അന്താരാഷ്ട്ര ചലച്ചിത്രമേള ലൈഫ് ടൈം അച്ചീവ്മെൻറ് അവാർഡ് ഗൊദാർദിന്
text_fieldsഷീൻ ലുക് ഗൊദാർദ്
തിരുവനന്തപുരം: കേരള അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ഭാഗമായ ലൈഫ് ടൈം അച്ചീവ്മെൻറ് അവാർഡ് വിഖ്യാത ഫ്രഞ്ച് ചലച്ചിത്രകാരൻ ഷീൻ ലുക് ഗൊദാർദിന്. 10 ലക്ഷം രൂപയാണ് സമ്മാനത്തുക. ലോക സിനിമയുടെ ഗതിമാറ്റത്തിന് വഴിതെളിയിച്ച ഫ്രഞ്ച് നവതരംഗം ചലച്ചിത്ര പ്രസ്ഥാനത്തിെൻറ മുഖ്യപ്രയോക്താവാണ് ഗൊദാർദ്.
ബ്രത്ലസ്, വീക്കെൻഡ്, ആൽഫവിൽ, എ വുമൺ ഇൗസ് എ വുമൺ തുടങ്ങിയ ചിത്രങ്ങളിലൂടെ സിനിമയുടെ ദൃശ്യഭാഷയും വ്യാകരണവും മാറ്റിയെഴുതിയ ഗൊദാർദ് ഇതിനകം 45ഒാളം സിനിമ സംവിധാനം ചെയ്തിട്ടുണ്ട്.
കോവിഡ് സാഹചര്യത്തിൽ ഒാൺലൈനായി മേള ചടങ്ങിൽ പെങ്കടുക്കുന്ന ഗൊദാർദിന് വേണ്ടി അടൂർ ഗോപാലകൃഷ്ണൻ പുരസ്കാരം ഏറ്റുവാങ്ങും.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

