Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വളർത്തു നായയെ നഷ്ടപ്പെട്ടത് ഷാറൂഖിന് സഹിക്കാൻ കഴിഞ്ഞില്ല, ഹൃദയസ്പർശിയായ കഥ പങ്കുവെച്ച് ഗൗരി ഖാന്റെ അമ്മാവൻ

text_fields
bookmark_border
Gauri Khans uncle shares a touching story about Shah Rukh Khan and his dog
cancel

ഇന്ത്യക്ക് അകത്തും പുറത്തും ഒരുപോലെ ആരാധകരുള്ള താരമാണ് ഷാറൂഖ് ഖാൻ. വലിപ്പച്ചെറുപ്പമില്ലാതെ എല്ലാവരോടും വളരെ സ്നേഹത്തോടെയാണ് പെരുമാറുന്നത്.

ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ ഇടംപിടിക്കുന്നത് വളർത്തു നായയോടുള്ള നടന്റെ സ്നേഹത്തെക്കുറിച്ചുള്ള ഹൃദയസ്പർശിയായ കഥയാണ്. ഷാറൂഖിന്റെ ഭാര്യ ഗൗരി ഖാന്റെ അമ്മാവനാണ് വർഷങ്ങൾക്ക് മുമ്പ് നടന്ന സംഭവം പങ്കുവെച്ചത്.

'എന്റെ മൂത്തസഹോദരിയുടെ മകളാണ് ഗൗരി. ഞാൻ അവൾക്ക് ഒരു നായയെ സമ്മാനമായി നൽകി. അതിനെ ഷാറൂഖിനും വലിയ ഇഷ്ടമായിരുന്നു. ഒരിക്കൽ അദ്ദേഹം ഇല്ലാതിരുന്ന സമയത്ത് ആ നായ ചത്തു. ഉടനെ വീട്ടിലെ ജോലിക്കാർ തുണിയിൽ പൊതിഞ്ഞ് കടൽ തീരത്ത് മറവ് ചെയ്തു. ഷൂട്ടിങ്ങിനൊ മറ്റോ പോയ ഷാറൂഖ് അന്ന് രാത്രി വീട്ടിൽ തിരിച്ചെത്തി. വന്നയുടൻ നായയെ അന്വേഷിച്ചു. നായ ഇല്ലെന്ന് വീട്ടിലെ ജോലിക്കാർ അറിയിച്ചു.

ഏകദേശം പുലർച്ചെ 2.30 മണിയാകും. ആ സമയത്ത് ജോലിക്കാരേയും കൂട്ടി കടൽതീരത്ത് എത്തി നായയെ കുഴിയി നിന്ന് പുറത്തെടുത്തു. എന്നിട്ട് വീട്ടിന്റെ പുറത്ത് മറവ് ചെയ്തു. ശേഷം മരിച്ചാലും ജീവിച്ചാലും അവൻ നമ്മോടൊപ്പമുണ്ടായിരിക്കണമെന്ന് ജോലിക്കാരോട് പറഞ്ഞു. നായയെ കടൽ തീരത്തുകൊണ്ടുപോയി കുഴിച്ചിട്ടതിന് അന്ന് അവരെ ശാസിക്കുകയും ചെയ്തു. അദ്ദേഹം ഒരുപാട് കരഞ്ഞിരുന്നു- പഴയ സംഭവം ഓർത്തെടുത്തുകൊണ്ട് പറഞ്ഞു.

2024 ൽ പുതിയ ചിത്രങ്ങളൊന്നും ഷാറൂഖ് ഖാൻ പ്രഖ്യാപിച്ചിട്ടില്ല. 2023 ൽ പുറത്തിറങ്ങിയ ജവാൻ, പത്താൻ, ഡങ്കി എന്നീ ചിത്രങ്ങൾ മികച്ച വിജയം നേടിയിരുന്നു. പോയവർഷം ഏറ്റവും കൂടുതൽ കളക്ഷൻ നേടിയത് ഷാറൂഖ് ഖാൻ ചിത്രമായിരുന്നു.


Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Gauri Khan's uncle shares a touching story about Shah Rukh Khan and his dog
Next Story