Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
സുരേഷ് ഗോപിയും ബിജു മേനോനും ഒന്നിക്കുന്ന ലീഗൽ ത്രില്ലർ; ഗരുഡൻ ട്രെയിലർ ശ്രദ്ധനേടുന്നു
cancel

സുരേഷ് ഗോപിയും ബിജു മേനോനും ഒന്നിക്കുന്ന ലീഗൽ ത്രില്ലർ; ഗരുഡൻ ട്രെയിലർ ശ്രദ്ധനേടുന്നു

text_fields
bookmark_border

അരുൺ വർമയുടെ സംവിധാനത്തിൽ സുരേഷ് ഗോപിയും ബിജു മേനോനും ഒന്നിക്കുന്ന "ഗരുഡൻ" എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. നവംബർ ആദ്യം റിലീസിന് തയ്യാറെടുക്കുന്ന ചിത്രം മാജിക് ഫ്രെയിംസിൻ്റെ ബാനറിൽ ലിസിറ്റൻ സ്റ്റീഫനാണ് നിർമ്മിക്കുന്നത്. ലീഗൽ ത്രില്ലർ ഴോണറിലുള്ള ‘ഗരുഡന്’ തിരക്കഥയൊരുക്കുന്നത് അഞ്ചാം പാതിരക്ക് ശേഷം മിഥുൻ മാനുവൽ തോമസാണ്.

നീതിക്ക് വേണ്ടി പോരാടുന്ന പൊലീസ് ഓഫീസറുടേയും ഒരു കോളേജ് പ്രൊഫസറുടെയും ജീവിതത്തിലൂടെയാണ് ചിത്രം പുരോ​ഗമിക്കുന്നത്. ചിത്രത്തിൽ കേരള ആംഡ് പൊലീസിന്റെ കമാന്റന്റ് ആയ ഹരീഷ് മാധവനായാണ് സുരേഷ് ഗോപി വേഷമിടുന്നത്. നിഷാന്ത് എന്ന കോളേജ് പ്രൊഫസറായാണ് ബിജുമേനോൻ എത്തുന്നത്.

ജഗദീഷ്, സിദ്ദിഖ്, ദിലീഷ് പോത്തൻ, അഭിരാമി, ദിവ്യ പിള്ള, തലൈവാസൽ വിജയ്, അർജുൻ നന്ദകുമാർ, മേജർ രവി, ബാലാജി ശർമ,സന്തോഷ് കീഴാറ്റൂർ, രഞ്ജിത്ത് കങ്കോൽ, ജെയ്സ് ജോസ്, മാളവിക, ജോസുകുട്ടി, ചൈതന്യ പ്രകാശ് എന്നിവരും ‘ഗരുഡനി’ൽ പ്രധാന വേഷത്തിലുണ്ട്.

അജയ് ഡേവിഡ് കാച്ചപ്പള്ളി ആണ് ചിത്രത്തിനായി ക്യാമറ ചെയ്യുന്നത്. കഥ ജിനേഷ് എം. ജെയ്ക്സ് ബിജോയ് ആണ് സംഗീതം സംവിധാനം നിർവഹിക്കുന്നത്. എഡിറ്റർ -ശ്രീജിത്ത് സാരംഗ്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Garudan Official Trailer Suresh Gopi Biju Menon Arun Varma Midhun Manuel Thomas
Next Story