‘വർഷങ്ങൾക്ക് മുമ്പ് ഇവരെയൊക്കെ സ്കെച്ച് ചെയ്തതാണ്’; ഗ്യാങ്സ്റ്റർ ഡ്രാമ ത്രില്ലർ ‘അങ്കം അട്ടഹാസം’ ട്രെയിലർ
text_fieldsഗുണ്ടാ സംഘങ്ങളുടെ കുടിപ്പക പ്രമേയമാക്കിയ ഗ്യാങ്സ്റ്റർ ഡ്രാമ ത്രില്ലർ അങ്കം അട്ടഹാസം ട്രെയിലർ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു. ട്രിയാനി പ്രൊഡക്ഷൻസിന്‍റെ ബാനറിൽ സുജിത് എസ്. നായർ രചനയും സംവിധാനവും നിർവ്വഹിച്ച് അനിൽകുമാർ ജി, സാമുവൽ മത്തായി എന്നിവർ ചേർന്ന് നിർമിച്ച ചിത്രത്തിന്‍റെറെ ട്രെയിലർ മോഹൻലാൽ, സുരേഷ് ഗോപി, കുഞ്ചാക്കോ ബോബൻ, ആസിഫ് അലി, ഗോകുൽ സുരേഷ്, ശോഭന, മഞ്ജു വാര്യർ, മമിതാ ബൈജു, ദിവ്യ പിള്ള, ശ്രുതി രാമചന്ദ്രൻ എന്നിവരുടെ സോഷ്യൽ മീഡിയ പേജുകളിലൂടെയാണ് റിലീസ് ചെയ്തത്.
മാധവ് സുരേഷ്, ഷൈൻ ടോം ചാക്കോ, സൈജു കുറുപ്പ്, മക്ബൂൽ സൽമാൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാകുന്നു. ഒപ്പം നന്ദു, അലൻസിയർ, എം. എ നിഷാദ്, അന്നാ രാജൻ, സ്മിനു സിജോ, സിബി തോമസ്, ദീപക് ശിവരാജൻ, വാഴ ഫെയിം അമിത്ത്, കുട്ടി അഖിൽ എന്നിവരും ചിത്രത്തിലെത്തുന്നുണ്ട്. പുതുമുഖം അംബികയാണ് നായിക. ചിത്രം ഉടൻ തിയറ്ററുകളിലെത്തും. ഗുണ്ടയായാണ് മാധവ് സുരേഷ് എത്തുന്നത്. മാധവിന്റേതായ നിരവധി ആക്‌ഷൻ സീക്വൻസുകളും ട്രെയിലറിൽ കാണാം. ഫിനിക്സ് പ്രഭു, അഷ്റഫ് ഗുരുക്കൾ, റോബിൻ ടോം, അനിൽ ബെ്ളയിസ് എന്നിവർ ചേർന്നാണ് ആക്ഷൻ കോറിയോഗ്രാഫി ഒരുക്കിയിരിക്കുന്നത്.
ചിത്രത്തിന് വേണ്ടി കാമറ ചലിപ്പിക്കുന്നത് ശിവൻ എസ്. സംഗീതാണ്. ചിത്രത്തിനുവേണ്ടി ഗാനങ്ങൾ ഒരുക്കിയിരിക്കുന്നത് ശ്രീകുമാർ വാസുദേവം ഗായത്രി നായരും ചേർന്നാണ്. തിരുവനന്തപുരം ആണ് പ്രധാന ലൊക്കേഷൻ. തലസ്ഥാന നഗരത്തിലെ ചോര പുരണ്ട തെരുവുകളുടെ കഥയാണ് ചിത്രം പറയുന്നത്. മുറ എന്ന ചിത്രത്തിന് ശേഷം തലസ്ഥാന നഗരത്തിന്‍റെ ഇരുണ്ട വശങ്ങൾ കഥാപശ്ചാത്തലമാകുന്ന സിനിമ കൂടിയാണ് അങ്കം അട്ടഹാസം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

