Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightഷാജി കൈലാസിന്റെ മകൻ...

ഷാജി കൈലാസിന്റെ മകൻ നായകനാവുന്നു; ഷെബി ചൗഘട്ടിന്റെ 'ഗ്യാങ്സ് ഓഫ് സുകുമാരക്കുറുപ്പ്'

text_fields
bookmark_border
Gangs of Sukumara Kurup Movie Title  Poster Out
cancel

‘ഫൈനൽസ്’ എന്ന ചിത്രത്തിന് ശേഷം, പ്രജീവം മൂവിസിന്റെ ബാനറിൽ പ്രജീവ് സത്യവർദ്ധൻ നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ഗ്യാങ്സ് ഓഫ് സുകുമാരക്കുറുപ്പ്’. ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ വൈറലാവുന്നു. ഷാജികൈലാസ് – ആനി ദമ്പതികളുടെ ഇളയ മകൻ റുഷിൻ ഷാജികൈലാസാണ് ചിത്രത്തിൽ നായകനായി എത്തുന്നത്.

ഗുണ്ടാപ്രവർത്തനങ്ങൾ അവസാനിപ്പിച്ച സുകുമാരക്കുറുപ്പ് ചെറുപ്പക്കാരായ മുജീബ്, പ്രേമൻ, ഹരി, പോട്ടർ എന്നിവരേയും ചേർത്ത് ഒരു കോഫി ഷോപ്പ് ആരംഭിച്ചു. ഗ്യാങ്സ് ഓഫ് സുകുമാരക്കുറുപ്പ് എന്നാണിവർ അറിയപ്പെടുന്നത്. ദുൽഖർ സൽമാൻ നായകനായി അഭിനയിച്ച കുറുപ്പ് എന്ന സിനിമയിലെ കഥാപാത്രത്തിനുണ്ടാകുന്ന ചില പ്രശ്നങ്ങൾ ഈ സുകുമാരക്കുറുപ്പിൻ്റെ ജീവിതത്തിലും ആക്സ്മികമായി സംഭവിക്കുന്നു. അതിനേത്തുടർന്ന് കുറുപ്പിന്റേയും ഗ്യാങ്ങിന്റേയും ജീവിതത്തിൽ ചില പ്രശ്നങ്ങളും പ്രതിസന്ധികളും ഉണ്ടാകുന്നു. ഈ സംഭവങ്ങൾ എങ്ങനെ പരിഹരിക്കാമെന്നതാണ് തികഞ്ഞ ഉദ്വേഗത്തോടെ അവതരിപ്പിക്കുന്നത്.

അബു സലിമാണ് സുകുമാരക്കുറുപ്പ് എന്ന ടൈറ്റിൽ റോളിലെത്തുന്നത്. മുജീബായി റുഷിയും ഹരിയായി സൂര്യക്രിഷും പോട്ടർ ആയി വൈഷ്ണവും അഭിനയിക്കുന്നു . സിനോജ് വറുഗീസ്സാണ് പ്രേമനെ അവതരിപ്പിക്കുന്നത്. ടിനി ടോം, ജോണി ആൻ്റണി, ഇനിയ, സുജിത് ശങ്കർ, ശ്രീജിത്ത് രവി ദിനേശ് പണിക്കർ തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നു.

സംവിധായകന്റെ കഥക്ക് വി.ആർ.ബാലഗോപാൽ തിരക്കഥ രചിച്ചിരിക്കുന്നു. ബി.കെ.ഹരിനാരായണൻ്റെ വരികൾക്ക് ഈണം പകർന്നിരിക്കുന്നത് മെജോ ജോസഫാണ്. വിനീത് ശ്രീനിവാസനും, അഫ്സലും ഇതിലെ ഗാനങ്ങൾ ആലപിച്ചിരിക്കുന്നു. രജീഷ് രാമൻ ഛായാഗ്രഹണവും അഭിലാഷ് ബാലചന്ദ്രൻ എഡിറ്റിങ്ങും നിർവഹിക്കുന്നു

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Movie News
News Summary - Gangs of Sukumara Kurup Movie Title Poster Out
Next Story