Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പാന്‍ ഇന്ത്യ സിനിമ ഗമനത്തിന്‍റെ ട്രെയിലർ പുറത്തിറങ്ങി

text_fields
bookmark_border
നവാഗതനായ സുജന റാവുവാണ് ചിത്രത്തിന്‍റെ സംവിധാനം
പാന്‍ ഇന്ത്യ സിനിമ ഗമനത്തിന്‍റെ ട്രെയിലർ പുറത്തിറങ്ങി
cancel

ഹൈദരാബാദ്: തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിലായി പാന്‍ ഇന്ത്യ സിനിമയായി ഒരുങ്ങുന്ന ഗമനത്തിന്‍റെ ട്രെയിലർ പുറത്തിറങ്ങി. ചിത്രത്തില്‍ ശ്രിയ ശരണ്‍ ആണ് നായിക. നടി നിത്യാ മേനോന്‍ അതിഥി വേഷത്തില്‍ എത്തുന്നു. പ്രശസ്ത സംഗീത സംവിധായകൻ ഇളയരാജയുടെ സംഗീതത്തിലാണ് ചിത്രം ഒരുങ്ങുന്നതെന്ന പ്രത്യേകതയുമുണ്ട്.

ഗായിക ശൈലപുത്രി ദേവി ആയാണ് നിത്യ ഗമനത്തില്‍ വേഷമിടുന്നത്. നവാഗതനായ സുജന റാവുവാണ് ചിത്രത്തിന്‍റെ സംവിധാനം. സിനിമ ശ്രിയയുടെ തിരിച്ചുവരവിന് വഴിയൊരുക്കുമെന്ന് ആരാധകർ കരുതുന്നു.

രമേശ് കരുട്ടൂരി, വെങ്കി പുഷദാപു, ജ്ഞാന ശേഖര്‍ വി.എസ് എന്നിവരാണ് ചിത്രത്തിന്‍റഎ നിര്‍മാതാക്കള്‍. സിനിമയുടെ കഥയും തിരക്കഥയും സംവിധായകനായ സുജന റാവു തന്നെയാണ് ഒരുക്കുന്നത്. ക്യാമറ ജ്ഞാന ശേഖര്‍ വി.എസ്, സംഭാഷണം സായ് മാധവ് ബുറ, എഡിറ്റിംഗ് രാമകൃഷ്ണ അറം.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Gamanam trailer released
Next Story