Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇളയരാജയുടെ മാജിക് ഒരിക്കൽ കൂടി, ഞെട്ടിച്ച് ശ്രീയ ശരൺ; ഗമനം ട്രൈലർ പുറത്ത്

text_fields
bookmark_border
ഇളയരാജയുടെ മാജിക് ഒരിക്കൽ കൂടി, ഞെട്ടിച്ച് ശ്രീയ ശരൺ; ഗമനം ട്രൈലർ പുറത്ത്
cancel

പാന്‍ ഇന്ത്യന്‍ ചിത്രമായി ഒരുങ്ങുന്ന ഗമനത്തി​െൻറ ട്രൈലെർ പുറത്തുവിട്ടു. ഇസൈജ്ഞാനി ഇളയരാജയുടെ സംഗീതത്തിൽ ഒരുങ്ങുന്ന ചിത്രത്തിൽ തെന്നിന്ത്യന്‍ സൂപ്പര്‍താരം ശ്രിയ ശരണ്‍ ആണ് നായിക. യുവനടി നിത്യാ മേനോന്‍ അതിഥി വേഷത്തില്‍ എത്തുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

ഗായിക ശൈലപുത്രി ദേവി ആയിട്ടാണ് നിത്യ ഗമനത്തില്‍ എത്തുന്നത്. തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിലായി പാന്‍ ഇന്ത്യ സിനിമയായിട്ടാണ് ഗമനം ഒരുങ്ങുന്നത്. നവാഗതനായ സുജന റാവുവാണ് ചിത്രത്തി​െൻറ സംവിധാനം. ഈ ചിത്രം ശ്രിയയുടെ ഒരു തിരിച്ചുവരവായിരിക്കുമെന്നാണ് റിപ്പോര്‍ട്ട്.

രമേശ് കരുട്ടൂരി, വെങ്കി പുഷദാപു, ജ്ഞാന ശേഖര്‍ വി.എസ് എന്നിവരാണ് ചിത്രത്തിന്റെ നിര്‍മാതാക്കള്‍. ചിത്രത്തി​െൻറ കഥയും തിരക്കഥയും സംവിധായകനായ സുജന റാവു തന്നെയാണ്. ക്യാമറ ജ്ഞാന ശേഖര്‍ വി.എസ്, സംഭാഷണം സായ് മാധവ് ബുറ, എഡിറ്റിംഗ് രാമകൃഷ്ണ അറം. ആതിര ദില്‍ജിത്ത് ആണ് പി.ആര്‍.ഒ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - GAMANAM MALAYALAM Trailer ShriyaSaran Ilaiyaraaja
Next Story