ഗോകുൽ സുരേഷ്, അനാർക്കലി മരിക്കാർ, അജു വർഗീസ്, കെ.ബി ഗണേഷ്‌കുമാർ എന്നിവർ ഒന്നിക്കുന്ന സയൻസ് ഫിക്ഷൻ കോമഡി ചിത്രം ഗഗനചാരിയുടെ കൗതുകം ഉണർത്തുന്ന ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തു വിട്ടു.
അജിത്ത് വിനായക ഫിലിംസ് നിർമ്മിക്കുന്ന ഗഗനചാരി വ്യത്യസ്തമായ 'mockumentary' ശൈലിയിൽ ആണ് ഒരുങ്ങുന്നത്. സാജൻ ബേക്കറിക്ക് ശേഷം അരുൺ ചന്ദു സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രത്തിെൻറ വ്യത്യസ്തമായ ഫസ്റ്റ് ലുക്ക് ടൈറ്റിൽ പോസ്റ്റർ മലയാളത്തിലെ സൂപ്പർ താരങ്ങളുടെ ഫേസ്ബുക്ക് പേജിലൂടെ പുറത്തു വിട്ടു. അനാർക്കലി മരിക്കാർ, ഗോകുൽ സുരേഷ്, ഗണേഷ് കുമാർ, അജു വർഗീസ് എന്നിവർ പ്രാധാന വേഷങ്ങളിൽ എത്തുന്ന 'ഗഗനചാരി ' എന്ന ഈ ചിത്രം ഒരു 'സയൻസ് ഫിക്ഷൻ മോക്കുമെൻററി' പതിപ്പിലാണ് പ്രേക്ഷകരുടെ അടുക്കലെത്തുന്നത് .
ശിവ സായിയും, അരുൺ ചന്ദുവും തിരക്കഥ ഒരുക്കിയ ഈ ചിത്രത്തിന് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് സുർജിത്ത് എസ്.പൈ ആണ്. പ്രശസ്ത സംവിധായകൻ പ്രിയദർശെൻറ അസിസ്റ്റൻറ് ഡയറക്ടർ ആരുന്ന ശിവയും ഡയറക്ടർ അരുൺ ചന്ദുവും ചേർന്നാണ് ഗഗനചാരിയുടെ സംഭാഷണവും എഴുതിയിരിക്കുന്നത്.
അങ്കമാലി ഡയറീസ്, അനുരാഗ കരിക്കിൻ വെള്ളം, ജെല്ലിക്കട്ട് എന്നീ ചിത്രങ്ങൾക്ക് സംഗീതം നൽകിയ പ്രശാന്ത് പിള്ളയാണ് ഗഗനചാരിയുടെ സംഗീത സംവിധായകൻ. എം. ബാവയാണ് ചിത്രത്തിെൻറ കലാസംവിധായകൻ.
അരവിന്ദ് മന്മദൻ, സീജേ അച്ചു എന്നിവരാണ് ചിത്രസംയോജനം കൈകാര്യം ചെയ്തിരിക്കുന്നത്. കള എന്ന സിനിമയുടെ ചടുലമായ ആക്ഷൻ രംഗങ്ങൾ ഒരുക്കിയ സ്റ്റണ്ട് മാസ്റ്റർ ഫിനിക്സ് പ്രഭു ആണ് ഗഗനചാരിയുടെ ആക്ഷൻ നിർവഹിച്ചിരിക്കുന്നത്. വീ എഫ് എക്സ് ന് പ്രാധാന്യം ഉള്ള ചിത്രത്തിന്റെ ഗ്രാഫിക്സ് ചെയുന്നത് മെറാക്കി സ്റ്റുഡിയോസ് ആണ്.എ.എ സ് ദിനേശ് , ആതിര ദിൽജിത്ത് എന്നിവരാണ് പി.ആർ.ഒ