'അപ്പൂപ്പന് ഇപ്പോൾ ശ്വാസം കിട്ടുന്നുണ്ടോ'? മുഴുനീള കോമഡി ചിത്രം പരിവാർ ഒ.ടി.ടിയിൽ
text_fieldsജഗദീഷും ഇന്ദ്രൻസും പ്രധാന കഥാപാത്രങ്ങളായി എത്തിയ ചിത്രമാണ് 'പരിവാർ.' ഉത്സവ് രാജീവും ഫഹദ് നന്ദുവും തിരക്കഥയെഴുതി സംവിധാനം ചെയ്ത മുഴുനീള കോമഡി ചിത്രം പരിവാർ ഒ.ടി.ടിയിലൂടെ സ്ട്രീമിങ് ആരംഭിച്ചിരിക്കുകയാണ്. ആമസോൺ പ്രൈം വിഡിയോയിലൂടെയാണ് പരിവാർ ഒ.ടി.ടിയിലെത്തിയിരിക്കുന്നത്.
പ്രശാന്ത് അലക്സാണ്ടർ, മീനരാജ്, ഭാഗ്യ, ഋഷികേശ്, സോഹൻ സീനുലാൽ, പ്രമോദ് വെളിയനാട്, ഉണ്ണി നായർ, ഷാബു പ്രൗദീൻ, ആൽവിൻ മുകുന്ദ്, വൈഷ്ണവ്, അശ്വത്ത് ലാൽ, ഹിൽഡ സാജു, ഉണ്ണിമായ നാലപ്പാടം, ഷൈനി വിജയൻ, ശോഭന വെട്ടിയാർ എന്നിവരും ചിത്രത്തിൽ സുപ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.
ഫ്രാഗ്രന്റ് നേച്ചർ ഫിലിം ക്രിയേഷൻസിന്റെ ബാനറിൽ ആൻ സജീവ്, സജീവ് പി.കെ എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ നിർമാണം. അൽഫാസ് ജഹാംഗീറാണ് പരിവാറിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. സന്തോഷ് വർമ്മ എഴുതിയ വരികൾക്ക് ബിജിബാലാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. വി.എസ് വിശാൽ ആണ് എഡിറ്റിങ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

