Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightഷാരൂഖ് മുതൽ പ്രഭാസ്...

ഷാരൂഖ് മുതൽ പ്രഭാസ് വരെ; ബോക്സ് ഓഫിസ് ലക്ഷ്യമാക്കി ഒരുങ്ങുന്നത് ആറ് വമ്പൻ ചിത്രങ്ങൾ

text_fields
bookmark_border
ഷാരൂഖ് മുതൽ പ്രഭാസ് വരെ;  ബോക്സ് ഓഫിസ് ലക്ഷ്യമാക്കി ഒരുങ്ങുന്നത് ആറ് വമ്പൻ ചിത്രങ്ങൾ
cancel

ഷാരൂഖ് ഖാൻ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന കിംഗ്, രൺബീർ കപൂറിന്‍റെ രാമായണ, എസ്.എസ്. രാജമൗലിയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന വാരണസി തുടങ്ങി വമ്പൻ ചിത്രങ്ങൾ ആണ് അണിയറയിൽ ഒരുങ്ങുന്നത്. 2026 മുതൽ 2027 വരെ ഏഴ് സിനിമകളാണ് തുടർച്ചയായി തിയേറ്ററുകൾ കീഴടക്കാൻ അണിയറയിൽ ഒരുങ്ങുന്നത്.

1. മഹേഷ് ബാബു, പ്രിയങ്ക ചോപ്ര, പൃഥ്വിരാജ് എന്നിവർ പ്രധാനവേഷത്തിൽ എത്തുന്ന എസ്.എസ് രാജമൗലി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'വാരണസി'. ഹൈദരാബാദിൽ നടന്ന ഇവന്‍റിൽ ചിത്രത്തിന്‍റെ ടൈറ്റിലും ഫസ്റ്റ് ലുക്ക് പോസ്റ്ററുകളും പുറത്തിറക്കിയിരുന്നു. ടീസർ പുറത്തിറങ്ങിയതോടെ ആരാധകരെ കൂടുതൽ ആവേശത്തിലാണ്. ടൈം ട്രാവൽ മൂവിയാണെന്നാണ് ചിത്രം നൽകുന്ന സൂചന. 2027 ലാണ് റിലീസ്.

2. 2024 ലെ പുഷ്പ 2 വിന്‍റെ വമ്പൻ വിജയത്തിന് ശേഷം അല്ലു അർജുനൻ പ്രധാനവേഷത്തിൽ അഭിനയിക്കുന്ന ചിത്രത്തിന് പേരിട്ടിട്ടില്ല. താൽക്കാലിക പേരായി AA22XA6 എന്നാണ് നൽകിയിട്ടുളളത്. ആറ്റ്ലി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ദീപിക പദുക്കോൺ പ്രധാന വേഷത്തിൽ അഭിനയിക്കുന്നു. അല്ലുഅർജുൻ മൂന്ന് വ്യത്യസ്ത വേഷങ്ങളിൽ എത്തുമെന്നാണ് സൂചന. ചിത്രത്തിന്‍റെ ബജറ്റ് സംബന്ധിച്ചും അല്ലു അർജുനന്‍റെയും ആറ്റ്ലിയുടെയും പ്രതിഫലം സംബന്ധിച്ചുളള വാർത്തകൾ നേരത്തെ ശ്രദ്ധ നേടിയിരുന്നു. ബജറ്റ് ഏതാണ്ട് 600 കോടിയാണെന്നാണ് നേരത്തെ റിപ്പോർട്ടുകൾ എത്തിയിരുന്നു.

3. ഷാരൂഖ് ഖാന്‍റെ പിറന്നാൾ ദിനത്തിൽ ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ട ആക്ഷൻ ത്രില്ലറായി ഒരുങ്ങുന്ന സിനിമയാണ് 'കിംഗ്' . മകൾ സുഹാന ഖാനും ഷാരൂഖിന്‍റെ കൂടെ ആദ്യമായി സ്ക്രീൻ പങ്കിടുന്നു. അഭിഷേക് ബച്ചൻ, ദീപിക പദുക്കോൺ എന്നിവരും ചിത്രത്തിലെ പ്രധാന അഭിനേതാക്കളുടെ പട്ടികയിൽ ഉൾപ്പെടുന്നു. കിംഗ് 2026 ൽ പുറത്തിറങ്ങും.

4. ഇന്ത്യൻ സിനിമാലോകം ആകാംഷയോടെ കാത്തിരിക്കുന്ന രൺബീർ കപൂർ നായകനായ 'രാമായണ'മാണ് മറ്റൊന്ന്. സായ് പല്ലവി,സണ്ണി ഡിയോൾ, യഷ്, രവി ദുബെ എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്ന ചിത്രം നിതേഷ് തിവാരിയാണ് സംവിധാനം ചെയ്യുന്നത്. പുരാണകഥയായ രാമായണത്തെ ആസ്പദമാക്കി ഒരുങ്ങുന്ന ചിത്രമാണിത്. രാമനായി രൺബീറും രാവണനായി യഷും സീതയായി സായ് പല്ലവിയും ലക്ഷ്മണനായി രവി ദുബെയും ഹനുമാനായി സണ്ണി ഡിയോളും വേഷമിടുന്നു. ചിത്രം 2026 ൽ ദീപാവലിക്ക് റിലീസ് ചെയ്യും.

5.കെ.ജി.എഫ് സൃഷ്ടാവായ പ്രശാന്ത് നീൽ സംവിധാനം ചെയ്യുന്ന ജൂനിയർ എൻ.ടി.ആറിന്‍റെ പാൻ ഇന്ത്യൻ ചിത്രമായ ഡ്രാഗൺ (താത്ക്കാലിക പേര്) 2026ൽ റിലീസിനൊരുങ്ങുമെന്നാണ് റിപ്പോർട്ടുകൾ. മലയാളത്തിൽ നിന്നും ടൊവിനോ തോമസ്, ബിജു മേനോൻ എന്നിവരും അഭിനയിക്കുന്നുണ്ടെന്നാണ് സൂചന.

6. കെ.ജി.എഫ് പരമ്പര നേടിയ ബ്രഹ്മാണ്ഡ വിജയങ്ങൾക്ക് ശേഷം യഷ് നായകനായെത്തുന്ന പാൻ ഇന്ത്യൻ ചിത്രമായ 'ടോക്സിക്ക്: ഫെയറി ടെയിൽ ഫോർ ഗ്രോൺ അപ്സ' എത്തുന്നു. ചിത്രം 2026 ൽ റിലീസ് ചെയ്യും. ഗീതു മോഹൻദാസാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിൽ നയൻതാരയും കരീന കപൂറും പ്രധാനവേഷങ്ങളിൽ എത്തുമെന്ന് നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

7. അനിമൽ ചിത്രം സംവിധാനം ചെയ്ത സന്ദീപ് റെഡ്ഢി വാംഗെയുടെ പ്രഭാസ് നായകനാകുന്ന ചിത്രമായ 'സ്പിരിറ്റാ'ണ് 2026 ൽ പുറത്തിറങ്ങാൻ പോകുന്ന മറ്റൊരു ചിത്രം. തൃപ്തി ദിമിത്രിയാണ് ചിത്രത്തിൽ നായിക. നടി ദീപിക പദുക്കോണിനെയായിരുന്നു നായികയായി നേരത്തെ തീരുമാനിച്ചിരുന്നത്. എട്ടു മണിക്കൂർ ജോലി സമയവുമായി ബന്ധപ്പെട്ടുളള വിവാദത്തിനെ തുടർന്ന് താരത്തെ ഒഴിവാക്കുകയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:film releaseMovie NewsEntertainment News
News Summary - From SRK To Prabhas: 7 Mega Films Set To Shake Up The Box Office!
Next Story