Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

'പടക്കളം' റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് ഫ്രൈഡേ ഫിലിം ഹൗസ്

text_fields
bookmark_border
ചിത്രം മെയ് എട്ടിന് തിയറ്ററിലെത്തും
padakkalam
cancel

ഫ്രൈഡേ ഫിലിം ഹൗസിന്‍റെ ബാനറിൽ വിജയ് ബാബു, വിജയ് സുബ്രമണ്യം എന്നിവർ നിർമിച്ച് നവാഗതനായ മനുസ്വരാജ് സംവിധാനം ചെയ്യുന്ന പടക്കളം എന്ന ചിത്രത്തിന്‍റെ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു. മെയ് എട്ടിനാണ് ചിത്രം തിയറ്ററിലെത്തുന്നത്. സുരാജ് വെഞ്ഞാറമൂട്, ഷറഫുദ്ദീൻ എന്നിവരുടെ വിവിധ പോസ്റ്ററുകളോടെയാണ് റിലീസ് ഡേറ്റ് അനൗൺസ് ചെയ്തിരിക്കുന്നത്.

പോസ്റ്ററിന്‍റെ പിന്നിൽ ചില രഹസ്യങ്ങൾ ഒളിപ്പിച്ചിട്ടുണ്ടന്നാണ് ലഭിക്കുന്ന സൂചനകൾ. കാമ്പസ് പശ്ചാത്തലത്തിൽ ഫിന്‍റസി ഹ്യൂമർ ത്രില്ലറായിട്ടാണ് ചിത്രം അവതരിപ്പിക്കുന്നത്. ഷറഫുദ്ദീൻ, സുരാജ് വെഞ്ഞാറമൂട് എന്നിവർക്കു പുറമേ സന്ദീപ് പ്രദീപ് (ഫാലിമി ഫെയിം) സാഫ് (വാഴ ഫെയിം) അരുൺ അജി കുമാർ (ലിറ്റിൽ ഹാർട്ട്സ് ഫെയിം) യൂട്യൂബറായ ഒരുൺ പ്രദീപ്, നിരഞ്ജനാ അനൂപ്, പൂജാമോഹൻ എന്നിവരും പ്രധാന വേഷത്തിലെത്തുന്നു.

തിരക്കഥ നിതിൻ.സി.ബാബുവും മനുസ്വരാജും ചേർന്നാണ് ചിത്രത്തിന്‍റെ തിരക്കഥ രചിച്ചിരിക്കുന്നത്. രാജേഷ് മുരുകേശനാണ് സംഗീതം, ഛായാഗ്രഹണം അനു മൂത്തേടത്ത്, എഡിറ്റിങ് നിതിൻരാജ് ആരോൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Friday Film House announces the release date of 'Patakalam
Next Story