Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കുട്ടിത്താരങ്ങളൊന്നിക്കുന്ന 'ഫോര്‍';ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസായി

text_fields
bookmark_border
കുട്ടിത്താരങ്ങളൊന്നിക്കുന്ന ഫോര്‍;ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസായി
cancel

പറവ എന്ന ചിത്രത്തിലൂടെ ഏറേ ശ്രദ്ധേരായ അമല്‍ ഷാ, ഗോവിന്ദ പൈ, മങ്കിപ്പെന്‍ ഫെയിം ഗൗരവ് മേനോന്‍, നൂറ്റിയൊന്ന് ചോദ്യങ്ങള്‍ ഫെയിം മിനോന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സുനില്‍ ഹനീഫ് സംവിധാനം ചെയ്യുന്ന "ഫോര്‍" എന്ന ചിത്രത്തി​െൻറ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസായി.

മഞ്ജു വാര്യര്‍, ഫഹദ് ഫാസില്‍, സൂരാജ് വെഞ്ഞാറമൂട്, ഉണ്ണി മുകുന്ദന്‍, അജു വര്‍ഗ്ഗീസ് തുടങ്ങിയവര്‍ ഫേയ്‌സ് ബുക്ക് പേജിലൂടെയാണ് പ്രകാശനം ചെയ്തത്. ബ്ളൂം ഇൻറര്‍നാഷണലി​െൻറ ബാനറില്‍ വേണു ഗോപാലകൃഷ്ണന്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ മമിത ബൈജു, ഗോപികാ രമേശ് എന്നിവര്‍ നായികമാരാവുന്നു. സിദ്ധിഖ്, ജോണി ആൻറണി, സുരേഷ് കൃഷ്ണ, അലന്‍സിയാര്‍, സാധിക, പ്രശാന്ത് അലക്‌സാണ്ടർ, സ്മിനു, ഷൈനി സാറ, തുടങ്ങിയവരാണ് മറ്റു താരങ്ങള്‍.

Best Wishes to Team Bloom International

Posted by Fahadh Faasil on Saturday, 9 January 2021

വിധു ശങ്കര്‍, വൈശാഖ്​ എന്നിവര്‍ ചേര്‍ന്ന് തിരക്കഥ, സംഭാഷണമെഴുതുന്ന ഫോര്‍ എന്ന ചിത്രത്തി​െൻറ ഛായാഗ്രഹണം പ്രകാശ് വേലായുധന്‍ നിര്‍വ്വഹിക്കുന്നു. ബികെ ഹരിനാരായണന്‍, സന്തോഷ് വര്‍മ്മ എന്നിവരുടെ വരികള്‍ക്ക് ബിജിബാല്‍ സംഗീതം പകരുന്നു. എഡിറ്റര്‍-സൂരജ് ഇ എസ്. വാര്‍ത്ത പ്രചരണം-എ എസ്​ ദിനേശ്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - four movie first look poster out
Next Story