Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range നടൻ സുനിൽ സുഖദയുടെ കാറിന് നേരെ ആക്രമണം
text_fieldsbookmark_border
നടൻ സുനിൽ സുഖദയുടെ കാറിന് നേരെ ആക്രമണം. തൃശൂർ കുഴിക്കാട്ടുശ്ശേരിയിൽ വെച്ചാണ് ആക്രമണം ഉണ്ടായത്. രണ്ടു ബൈക്കുകളിലായി എത്തിയ നാലു പേരാണ് ആക്രമണം നടത്തിയതെന്ന് നടൻ പറഞ്ഞു. സംഭവത്തിൽ ആളൂർ പൊലീസ് കേസ് എടുത്തു.
നാടക പരിശീലനവുമായി ബന്ധപ്പെട്ടാണ് നടൻ കുഴിക്കാട്ടുശേരിലെത്തിയത്. സുഹൃത്തുക്കളായ നാല്പേർക്കൊപ്പം യാത്ര ചെയ്യുന്നതിനിടെയാണ് സംഭവം. യാത്ര ചെയ്യവെ വഴിയിലുണ്ടായിരുന്ന ബൈക്ക് യാത്രികനോട് ഒതുങ്ങിയിരിക്കാൻ ആവശ്യപ്പെട്ടു. ഇതിന് പിന്നാലെ രണ്ടു ബൈക്കുകളിലായെത്തിയ നാലുപേർ ചേർന്ന് ആക്രമിക്കുകയായിരുന്നു. നടനും സുഹൃത്തുക്കൾക്കും മർദനമേറ്റിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

