Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സുനില്‍ ഹനീഫ് ഒരുക്കുന്ന 'ഫോര്‍' തുടങ്ങി
text_fieldsbookmark_border
'പറവ' എന്ന ചിത്രത്തിലൂടെ ഏറേ ശ്രദ്ധേരായ അമല്‍ ഷാ, ഗോവിന്ദ പെെ, ഗൗരവ് മേനോന്‍, മിനോന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സുനില്‍ ഹനീഫ് സംവിധാനം ചെയ്യുന്ന "ഫോര്‍" എറണാക്കുളത്ത് ആരംഭിച്ചു. ബ്ളൂം ഇന്റര്‍ നാഷണലിന്റെ ബാനറില്‍ വേണു ഗോപാലകൃഷ്ണന്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ മമിത ബെെജു നായികയാവുന്നു.
സിദ്ധിഖ്, ജോണി ആന്റണി, സുരേഷ് കൃഷ്ണ, അലന്‍സിയര്‍, സാധിക , ഗോപിക രമേശ്, പ്രശാന്ത് അലക്‌സാണ്ടർ, സ്മിനു, ഷൈനി സാറ, തുടങ്ങിയവരാണ് മറ്റു താരങ്ങള്‍.
വിധു ശങ്കര്‍, വെെശാഖ് എന്നിവര്‍ ചേര്‍ന്ന് തിരക്കഥ, സംഭാഷണമെഴുതുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം പ്രകാശ് വേലായുധന്‍ നിര്‍വഹിക്കുന്നു. ബി.കെ ഹരിനാരായണന്‍, സന്തോഷ് വര്‍മ്മ എന്നിവരുടെ വരികള്‍ക്ക് ബിജിബാല്‍ സംഗീതം പകരുന്നു. ആലാപനം: ഷഹബാസ് അമന്‍. എഡിറ്റര്‍: സൂരജ് ഇ.എസ്.
Next Story

