ആദ്യം വിൻസിയുടെ വെളിപ്പെടുത്തൽ ഷൈൻ ഷെയർ ചെയ്തു ; പിന്നാലെ കുരുക്കിൽ
text_fieldsകൊച്ചി: നടി വിൻസിയുടെ വെളിപ്പെടുത്തൽ ഷെയർ ചെയ്ത് ഷൈൻ ടോം ചാക്കോ. കഴിഞ്ഞ ദിവസം ഇൻസ്റ്റഗ്രാമിലാണ് വിൻസിയുടെ വെളിപ്പെടുത്തൽ സംബന്ധിച്ച വാർത്ത ഷൈൻ ടോം ചാക്കോ ഷെയർ ചെയ്തത്. ഇതിന് പിന്നാലെ തനിക്ക് മോശം അനുഭവമുണ്ടായത് ഷൈൻ ടോം ചാക്കോയിൽ നിന്നാണെന്ന് സിനിമ സംഘടനകൾക്ക് നൽകിയ പരാതിയിൽ വിൻസി വ്യക്തമാക്കുകയായിരുന്നു. എന്നാൽ, വിൻസിയുടെ പരാതിക്ക് ശേഷവും ഇൻസ്റ്റഗ്രാമിലെ പോസ്റ്റ് ഒഴിവാക്കാൻ ഷൈൻ ടോം ചാക്കോ തയാറായിട്ടില്ല.
ഫിലിം ചേംബര്‍, സിനിമയുടെ ഇന്റേണല്‍ കംപ്ലൈന്റ് കമ്മിറ്റി എന്നിവയിലാണ് വിന്‍സി പരാതി നല്‍കിയത്. മലയാള സിനിമ സെറ്റിൽ കൂടെ അഭിനയിച്ച നടൻ ലഹരി ഉപയോഗിച്ചതായ മലയാള ചലച്ചിത്ര നടി വിൻസി അലോഷ്യസ് കഴിഞ്ഞദിവസം വെളിപ്പെടുത്തിയിരുന്നു. നടിയിൽനിന്ന് വിവരം ശേഖരിക്കാനും തുടർന്ന് അന്വേഷണം നടത്താനും എക്സൈസ് വകുപ്പ് നടപടി തുടങ്ങി.
സിനിമ സെറ്റിൽ വെച്ച് നടൻ ലഹരിമരുന്നു ഉപയോഗിച്ച ശേഷം അപമര്യാദയായി പെരുമാറുകയായിരുന്നു എന്നാണ് നടി പറഞ്ഞത്. സോഷ്യൽ മീഡയയിലൂടെയായിരുന്നു നടിയുടെ െവളിപ്പെടുത്തൽ.
അതേസമയം, ഷൈൻ ടോം ചാക്കോയെ താരസംഘടനയായ അമ്മ പുറത്താക്കുമെന്ന റിപ്പോർട്ടുകൾ വന്നിരുന്നു. ഇതിനുള്ള നടപടികൾക്ക് അമ്മ സംഘടന തുടക്കം കുറിച്ചു. അഡ്ഹോക് കമ്മിറ്റി ചേർന്ന് ഷൈനിനെതിരായ നടപടി തീരുമാനിക്കുമെന്നാണ് സൂചന. വൈകാതെ തന്നെ ഇക്കാര്യത്തിൽ അമ്മ സംഘടനയുടെ ഔദ്യോഗിക തീരുമാനം പുറത്ത് വരുമെന്നാണ് റിപ്പോർട്ട്.

