Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
First Look: Presenting Rashmika Mandanna As Srivalli In Allu Arjuns Pushpa
cancel

പുഷ്​പയുടെ ഹൃദയം ഇവളാണ്; ശ്രീവല്ലിയായി രശ്​മിക മന്ദാന

text_fields
bookmark_border
ക്യാരക്​ടർ പോസ്റ്റർ പുറത്തുവിട്ടു

ഹൈദരാബാദ്: അല്ലു അര്‍ജുന്‍-ഫഹദ് ഫാസില്‍ ടീം ഒന്നിക്കുന്ന പുഷ്​പയിലെ നായികയായ രശ്​മിക മന്ദാനയുടെ ക്യാരക്​ടർ പോസ്​റ്റർ പുറത്തുവിട്ടു. പുഷ്​പയുടെ കാമുകി ശ്രീവല്ലിയായിട്ടാണ് രശ്​മിക ചിത്രത്തിലെത്തുന്നത്. രണ്ടു ഭാഗമായി ഇറങ്ങുന്ന പുഷ്​പയുടെ ആദ്യ ഭാഗം 2021 ക്രിസ്​തുമസിനാണ് റിലീസ് ചെയ്യുന്നത്. ആര്യ എന്ന ചിത്രത്തിലൂടെ അല്ലു അര്‍ജുനെ സൂപ്പര്‍താരമാക്കിയ സുകുമാര്‍ സംവിധാനം ചെയ്യുന്ന പുഷ്​പയില്‍ വില്ലനായിട്ടാണ് ഫഹദ് എത്തുന്നത്. രക്തചന്ദന കടത്തുകാരനായ പുഷ്​പരാജായിട്ടാണ് അല്ലു അര്‍ജുന്‍ സ്​ക്രീനിൽ പ്രത്യക്ഷപ്പെടുക.


ചിത്രത്തിനായി 70 കോടിയാണ് അല്ലു പ്രതിഫലമായി വാങ്ങിയതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. 250 കോടി ചെലവിട്ടാണ് ചിത്രം ഒരുക്കുന്നത്. മൈത്രി മൂവി മേക്കേഴ്​സി​േൻറയും മുട്ടംസെട്ടി മീഡിയയുടെയും ബാനറില്‍ നവീന്‍ യെര്‍നേനിയും വൈ. രവിശങ്കറും ചേര്‍ന്നാണ് പുഷ്​പ നിര്‍മിക്കുന്നത്. രണ്ട് ഭാഗങ്ങളായാണ് ചിത്രം ഒരുങ്ങുന്നത്. മിറോസ്ലോ കുബ ബറോസ്‌ക്കാണ് ചിത്രത്തിന് വേണ്ടി ക്യാമറ ചലിപ്പിയ്ക്കുന്നത്. ദേവിശ്രീ പ്രസാദാണ് സംഗീതം സംവിധാനവും സൗണ്ട് ട്രാക്കും ഒരുക്കുന്നത്.

ഓസ്‌കാര്‍ ജേതാവ് റസൂല്‍ പൂക്കുട്ടി സൗണ്ട് എന്‍ജിനീയറായി എത്തുന്ന ചിത്രത്തിനുവേണ്ടി ചിത്രസംയോജനം നടത്തുന്നത് കാര്‍ത്തിക് ശ്രീനിവാസ് ആണ്.



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - First Look: Presenting Rashmika Mandanna As Srivalli In Allu Arjun's Pushpa
Next Story