വിജയ് സേതുപതി - വെട്രി മാരൻ ഒന്നിക്കുന്ന ചിത്രം. 'വിടുതലൈ' യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ
text_fieldsവിജയ് സേതുപതി,വെട്രി മാരൻ ഒന്നിക്കുന്ന ചിത്രം 'വിടുതലൈ' യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കി. ദേശീയ അവാര്‍ഡ് ജേതാവ് വെട്രി മാരൻ ഒരുക്കുന്ന ഈ ചിത്രത്തിൽ മക്കൾ ശെൽവൻ വിജയ് സേതുപതി വാദ്ധ്യാരായാണ് അഭിനയിക്കുന്നത്.ഒപ്പം സൂരിയും ഈ ചിത്രത്തിന്റെ ഭാഗമാകുന്നു. വൈദ്യുതിയും ടെലികമ്മ്യൂണിക്കേഷനും ഇല്ലാത്ത പശ്ചിമഘട്ടത്തിലെ നിബിഡ വനങ്ങളിളാണ് 'വിടു തലൈ' യുടെ ചിത്രീകരണം നടന്നത്. വിജയ് സേതുപതി, വെട്രിമാരന്, സൂരി, ഭവാനി ശ്രെ എന്നിവരും മുഴുവന്‍ ഗോത്രവര്‍ഗ്ഗക്കാരും ഒന്നിച്ചാണ് താമസിച്ചിരുന്നത്.
ദക്ഷിണേന്ത്യയിലെ പ്രമുഖ നിര്‍മ്മാതാവ് എല്‍റെഡ് കുമാറിന്റെ പ്രൊഡക്ഷൻ കമ്പനിയായ ആര് എസ് ഇന്ഫോടെയ്ന്മെൻറാണ് ചിത്രം നിർമ്മിക്കുന്നത്.
സംഗീത ചക്രവർത്തി ഇളയരാജ ആദ്യമായി വെട്രി മാരാനുമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് വിടുതലൈ.വെട്രി മാരന്റെ സ്ഥിരം ക്യാമറ കൈകാര്യം ചെയ്യുന്ന വെല്‍രാജാണ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. ആർ.രാമർ ആണ് എഡിറ്റർ, പീറ്റർ ഹെയ്നാണ് സംഘട്ടനമൊരുക്കുന്നത്.കല-ജാക്കി. എ.എസ് ദിനേശാണ് പി.ആർ.ഒ
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

