Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

'ന്നാ താന്‍ കേസ് കൊട് "ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

text_fields
bookmark_border
ന്നാ താന്‍ കേസ് കൊട് ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി
cancel

കുഞ്ചാക്കോ ബോബനെ നായകനാക്കി രതീഷ് പൊതുവാള്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'ന്നാ താന്‍ കേസ് കൊട്' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി. കൊഴുമ്മൽ രാജീവൻ അല്ലെങ്കിൽ അംബാസ് രാജീവൻ എന്നാണ് കുഞ്ചാക്കോ ബോബൻ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്.

ആന്‍ഡ്രോയിഡ് കുഞ്ഞപ്പൻ എന്ന ചിത്രത്തിനു ശേഷം വീണ്ടും സന്തോഷ് ടിം കുരുവിളയോടൊപ്പം രതീഷ് പൊതുവാള്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ ഗായത്രിശങ്കർ നായികയാവുന്നു.

'നടുവിലെ കൊഞ്ചം പക്കത്തെ കാണോം', 'സൂപ്പര്‍ ഡീലക്‌സ്'എന്നീ തമിഴ് ചിത്രങ്ങളില്‍ ഗായത്രി ശങ്കര്‍ അഭിനയിച്ചിട്ടുണ്ട്

സന്തോഷ് ടി. കുരുവിള നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രാഹണം രാകേഷ് ഹരിദാസ് നിർവഹിക്കുന്നു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - First Look Poster Released of NNA THAN KESU KODU
Next Story