Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വിഷ്ണു ഉണ്ണികൃഷ്ണൻ നായകനായ പുതിയ ചിത്രം; 'എന്നും' ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

text_fields
bookmark_border
വിഷ്ണു ഉണ്ണികൃഷ്ണൻ നായകനായ പുതിയ ചിത്രം; എന്നും ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്
cancel

കൊച്ചി: മലയാള സിനിമയിലെ നൂറിലധികം പ്രമുഖ താരങ്ങൾ അണിനിരന്ന വേറിട്ടൊരു ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ്. വിഷ്ണു ഉണ്ണികൃഷ്ണനെ നായകനാക്കി പ്രശസ്ത സംഗീത സംവിധായകനും നിർമാതാവുമായ രാജേഷ് ബാബു കെ ശൂരനാട് ആദ്യമായി സംവിധാനം ചെയ്ത ‘എന്നും’ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററാണ് റിലീസ് ചെയ്തത്. വിഷു ദിനത്തിൽ നടന്ന പോസ്റ്റർ ലോഞ്ചിന് സോഷ്യൽ മീഡിയയിൽ വലിയ സ്വീകാര്യതയാണ് ലഭിച്ചത്.

മഞ്ജു വാര്യർ, സുരാജ് വെഞ്ഞാറമൂട്, ഇന്ദ്രൻസ്, ജഗദീഷ്, ശ്വേതാ മേനോൻ, വിനയ് ഫോർട്ട്, നരേൻ, സിജു വിൽസൺ തുടങ്ങി ചലച്ചിത്ര രംഗത്തെ നൂറിലധികം പ്രമുഖർ തങ്ങളുടെ ഔദ്യോഗിക പേജുകളിലൂടെയാണ് ചിത്രത്തിന്റെ പോസ്റ്റർ പങ്കുവെച്ചത്. ഒരു ചിത്രത്തിന്റെ പ്രമോഷനായി മലയാളത്തിലെ ഇത്രയധികം താരങ്ങൾ ഒരേസമയം കൈകോർക്കുന്നത് ഏറെ സവിശേഷതയുള്ള ഒന്നാണ്.

പെർഫ്യൂം, ബൈനറി, ഹെർ ഫ്രാഗ്രൻസ് തുടങ്ങിയ ചിത്രങ്ങളുടെ നിർമാതാവായും ഇരുപതോളം സിനിമകളുടെ സംഗീത സംവിധായകനായും ശ്രദ്ധേയനായ രാജേഷ് ബാബു കെ ശൂരനാട് ആദ്യമായി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. വളരെ വ്യത്യസ്തമായ ഒരു സൗഹൃദത്തിന്റെ കഥയാണ് ചിത്രം പറയുന്നതെന്ന് അണിയറ പ്രവർത്തകർ അവകാശപ്പെടുന്നു.

വിഷ്ണു ഉണ്ണികൃഷ്ണനും പൂജയുമാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങൾ. ഇവരെ കൂടാതെ വലിയൊരു താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. മുന്ന സൈമൺ, സുധീഷ്, ലാലി പി.എം, സോഹൻ സീനുലാൽ, കൈലാഷ്, ഡയാന ഹമീദ്, നവാസ് വള്ളിക്കുന്ന്, അനീഷ് രവി, അൻസിൽ റഹ്മാൻ, ഷനൂപ്, പ്രണവ് മോഹൻ, ശ്രുതി വൈശാഖ്, നൈറ നിഹാർ, അനശ്വര, നിധിഷാ കരുണൻ എന്നിവരാണ് മറ്റ് അഭിനേതാക്കൾ.

സംഗീതത്തിന് ഏറെ പ്രാധാന്യമുള്ള ഈ ചിത്രത്തിലെ ഗാനങ്ങൾ രചിക്കുന്നത് കൈതപ്രം ദാമോദരൻ നമ്പൂതിരി, വയലാർ ശരത്‌ചന്ദ്ര വർമ്മ, പി.കെ. ഗോപി തുടങ്ങിയ പ്രമുഖരാണ്. ഷനൂപാണ് ചിത്രത്തിന്റെ പ്രൊഡക്ഷൻ കൺട്രോളർ. പി.ആർ.ഒ: പി.ആർ സുമേരൻ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - first look poster of Vishnu Unnikrishnan's new film 'Ennum' is out
Next Story