Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
കിങ് ഓഫ് കൊത്തയായി ദുൽഖർ; മാസ് ഫസ്റ്റ് ലുക് പോസ്റ്റർ പുറത്ത്
cancel
Homechevron_rightEntertainmentchevron_rightMovie Newschevron_right'കിങ് ഓഫ് കൊത്ത'യായി...

'കിങ് ഓഫ് കൊത്ത'യായി ദുൽഖർ; മാസ് ഫസ്റ്റ് ലുക് പോസ്റ്റർ പുറത്ത്

text_fields
bookmark_border

സീതാരാമം, ഛുപ് എന്നീ ചിത്രങ്ങളുടെ വൻ വിജയത്തിന് ശേഷം സൂപ്പർതാരം ദുൽഖർ സൽമാൻ നായകനാകുന്ന മാസ് ആക്ഷൻ ചിത്രം കിങ് ഓഫ് കൊത്തയുടെ ഫസ്‍റ്റ്ലുക്ക് പോസ്റ്റർ പുറത്തുവന്നു. വിഖ്യാത സംവിധായകൻ ജോഷിയുടെ മകൻ അഭിലാഷ് ജോഷി സംവിധാനം ചെയ്യുന്ന ചിത്രം പ്രഖ്യാപിച്ചത് മുതൽ ആരാധകർ ആവേശത്തിലായിരുന്നു. ഫസ്റ്റ് ലുക് പോസ്റ്ററിൽ തീപ്പൊരി ലുക്കിലാണ് ദുൽഖർ.

തിയേറ്ററിൽ ദൃശ്യവിസ്മയം തീർക്കുന്ന മാസ്സ് എന്റെർറ്റൈനർ ആയിരിക്കും കിങ് ഓഫ് കൊത്തയെന്ന് ഫസ്റ്റ് ലുക്ക് പോസ്റ്റർ ഉറപ്പു തരുന്നു. ദുൽഖറിന്റെ എക്കാലത്തെയും ഹൈ ബജറ്റ് ചിത്രം നിർമിക്കുന്നത് താരത്തിന്റെ തന്റെ നിർമാണ കമ്പനിയായ വെഫെറർ ഫിലിംസും സീ സ്റ്റുഡിയോയും ചേർന്നാണ്.


ചിത്രത്തിൽ ഗോകുൽ സുരേഷ് ഗോപിയും പ്രധാന വേഷത്തിലുണ്ട്. ഐശ്വര്യ ലക്ഷ്മിയും നൈല ഉഷയുമാണ് നായികാവേഷത്തിലെത്തുന്നത്. രണ്ട് കാലഘട്ടത്തിലെ കഥ പറയുന്ന ചിത്രം വലിയ ബജറ്റിലാണ് ഒരുങ്ങുന്നത്.

ചിത്രത്തിന്റെ ആദ്യ ഷെഡ്യൂളിന്റെ ചിത്രീകരണം തമിഴ്‌നാട്ടിലെ കാരൈക്കുടിയിൽ ആണ് ഇപ്പോൾ പുരോഗമിക്കുന്നത്. ദുൽഖറിനൊപ്പം വലിയ താര നിരയാണ് ചിത്രത്തിലുള്ളത്. സീ സ്റ്റുഡിയോസിന്റെ മലയാളത്തിലെ ആദ്യ നിർമ്മാണ ചിത്രമാണ് കിങ് ഓഫ് കൊത്ത. നാഷണൽ ലെവലിൽ ഗംഭീര വിജയ ചിത്രങ്ങളുടെ ഭാഗമായ സീ സ്റ്റുഡിയോസിന് നിർമ്മാണ പങ്കാളികളായി വേഫേറെർ ഫിലിംസിനോടൊപ്പം ചേർന്ന് പ്രവർത്തിക്കാനുള്ള അവസരം ലഭിച്ചതിൽ മലയാളത്തിൽ നല്ല സിനിമകൾ എത്തിക്കുന്നതിന് കാരണമാകുമെന്നും, പാൻ ഇന്ത്യൻ താരമായ ദുൽഖർ സൽമാനോടൊപ്പവും അഭിലാഷ് ജോഷിയോടും ടീമിനുമൊപ്പം ആദ്യ മലയാള ചിത്രത്തിൽ പങ്കാളിയാകുന്നതിലുള്ള സന്തോഷവും സീ സ്റ്റുഡിയോസ് സൗത്ത് മൂവീസ് ഹെഡ് അക്ഷയ് കെജ്‌രിവാൾ അറിയിച്ചു.

രണ്ടു കാലഘട്ടങ്ങളിലെ കഥയാണ് കിങ് ഓഫ് കൊത്ത പറയുന്നത്. ബിഗ് ബഡ്ജറ്റിൽ ചിത്രീകരണം ആരംഭിച്ച ചിത്രത്തിന്റെ അണിയറപ്രവർത്തകർ ഇവരാണ്. ഛായാഗ്രഹണം നിമീഷ് രവി, സ്ക്രിപ്റ്റ് അഭിലാഷ് എൻ ചന്ദ്രൻ, എഡിറ്റർ ശ്യാം ശശിധരൻ, മേക്കപ്പ് റോണെക്സ് സേവിയർ,വസ്ത്രാലങ്കാരം പ്രവീൺ വർമ്മ, സ്റ്റിൽ ഷുഹൈബ് എസ് ബി കെ, പ്രൊഡക്ഷൻ കൺട്രോളർ ദീപക് പരമേശ്വരൻ. കിംഗ് ഓഫ് കൊത്തയിൽ സംഗീതം ജേക്സ് ബിജോയ്, ഷാൻ റഹ്മാൻ എന്നിവർ നിർവഹിക്കുന്നു. ആക്ഷന് ഏറെ പ്രാധാന്യമുള്ള ചിത്രത്തിന്റെ ആക്ഷൻ കൊറിയോഗ്രാഫി രാജശേഖറാണ്. പാൻ ഇന്ത്യൻ തലത്തിൽ വിജയിച്ച കണ്ണും കണ്ണും കൊള്ളയടിത്താൽ, കുറുപ്പ്, സീതാറാം, ചുപ്പ് എന്നീ സിനിമകൾക്ക് ശേഷം ദുൽഖർ നായകനാകുന്ന കിംഗ് ഓഫ് കൊത്ത സമാനതകളില്ലാത്ത കാഴ്ചാനുഭൂതി കിംഗ് ഓഫ് കൊത്ത സിനിമാ പ്രേമികൾക്ക് സമ്മാനിക്കുമെന്ന് ഫസ്റ്റ് ലുക്ക് പോസ്റ്റർ തന്നെ ഉറപ്പുനൽകുന്നു. പി ആർ ഓ പ്രതീഷ് ശേഖർ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Dulquer SalmaanKing Of KothaKOK
News Summary - first look poster of King Of Kotha KOK Dulquer Salmaan
Next Story