ഉറഞ്ഞാടി തിമിർക്കാൻ മലയാളത്തിൽ നിന്നും സൈബർ ത്രില്ലർ; ‘അച്യുത അവതാര’ത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്
text_fields‘കനലിൽ ആടിത്തിമിർക്കുന്ന തീച്ചാമുണ്ഡി തെയ്യം പോലെ... എരിയുന്ന തീയിലേക്ക് ശാന്തമായി നൃത്തമാടുന്ന പോലെ തുളുനാടൻ വിശ്വാസത്തിന്റെ തീച്ചൂളകളിൽനിനിന്നും കന്നഡയിലെ പ്രമുഖ ചലച്ചിത്ര പ്രവർത്തകനും എഴുത്തുകാരനുമായ പുനിത് എന്ന നവാഗതൻ സംവിധായകൻ ഊതിക്കാച്ചിയെടുത്ത മലയാളത്തിന്റെ ദൃശ്യവിസ്മയമാവും ‘അച്യുത അവതാര’മെന്ന് " നിർമാതാക്കൾ. റെയ്‌റ വെഞ്ചേഴ്‌സിന്റെ ബാനറിൽ രമേശ സി, രുദ്രമൂർത്തി,രാജേഷ് ആർ എന്നിവർ ചേർന്ന് നിർമിക്കുന്ന പുതിയ ചിത്രമാണ് അച്യുത അവതാരം. സൈബർ-ത്രില്ലർ ഗണത്തിൽ വരുന്ന ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ റിലീസ് ആയി.
നവാഗത സംവിധായകനായ പുനീത് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ. വർഷങ്ങളായി തെലുങ്ക്, തമിഴ് ചലച്ചിത്രങ്ങളിൽ അസോസിയേറ്റ് ഡയറക്ടർ ആയിരുന്ന പുനീതിന്റെ ആദ്യ സംവിധാന സംരംഭമാണ് അച്യുത അവതാരം. പ്രമുഖ നർത്തകിയും താരവുമായ മാളവിക നന്ദൻ, അവിനാശ് (കാന്താര ഫെയിം), സീമ ജി. നായർ എന്നിവർക്കൊപ്പം അന്യഭാഷ താരങ്ങളും ചിത്രത്തിൽ വേഷമിടുന്നുണ്ട്.
ദേശീയ അവാർഡ് ജേതാവായ ഛായാഗ്രാഹകൻ ആനന്ദ് മീനാക്ഷിയാണ് ചിത്രത്തിൽ ക്യാമറ കൈകാര്യം ചെയ്യുന്നത്. കാസർകോടും മറ്റുമായി ചിത്രീകരണം പൂർത്തിയാക്കിയ ചിത്രം മെയ് മാസത്തോടെ തിയറ്ററുകളിൽ എത്തും. ഹരീഷ് മോഹനന്റെ വരികൾക്ക് പ്രസന്ന കുമാർ എം.എസ് ആണ് സംഗീതം നൽകിയിരിക്കുന്നത്. എഡിറ്റിങ്: പവൻ പൂവയ്യ & മഹേഷ് തോട്ട, ആർട്ട്: നാഗരാജു, നവീൻ, വി. എഫ്.എക്സ്: ഐഡന്റ് ലാബ്സ്, ഡിജിറ്റൽ മാർക്കറ്റിങ്: വൈറ്റ് പേപ്പർ, പി.ആർ.ഓ: പി. ശിവപ്രസാദ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

