42 ദശലക്ഷം ടിക്കറ്റുകൾ, ബോക്സ് ഓഫിസിൽ ഏഴ് കോടി; തിയറ്ററുകളിൽ 100 ദിവസം തികച്ച ആദ്യ ഹിന്ദി സിനിമ ഇതാണ്...
text_fieldsതിയറ്ററുകളിൽ 100 ദിവസത്തിലധികം ഓടുന്ന ആദ്യ ഹിന്ദി ചിത്രമെന്ന ചരിത്രം സൃഷ്ടിച്ച സിനിമയാണ് 'ആരാധന'. ബോളിവുഡിൽ മായാത്ത മുദ്ര പതിപ്പിച്ച നടനാണ് രാജേഷ് ഖന്ന. അദ്ദേഹത്തിന്റെ സിനിമ യാത്രയിൽ ഒരു വഴിത്തിരിവ് തന്നെയായിരുന്നു ശക്തി സാമന്തയുടെ 'ആരാധന'.
വടക്കുകിഴക്കൻ മേഖലയിലും ഹിന്ദി പ്രാഥമിക ഭാഷയല്ലാത്ത ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ പോലും 'ആരാധന' ദിവസേന നാല് തവണ പ്രദർശിപ്പിച്ചു. ദക്ഷിണേന്ത്യൻ തിയേറ്ററുകളിൽ മൂന്ന് വർഷത്തിലേറെ ഇത് പ്രദർശിപ്പിച്ചു. 42 ദശലക്ഷം ടിക്കറ്റുകളാണ് വിറ്റഴിച്ചത്. ബോക്സ് ഓഫിസിൽ ഏഴ് കോടി രൂപ നേടുകയും ചെയ്തു.
1969 സെപ്റ്റംബർ 27 ന് പുറത്തിറങ്ങിയ ആരാധനയിൽ ഷർമിള ടാഗോർ, ഫരീദ ജലാൽ, മദൻ പുരി എന്നിവരുൾപ്പെടെ മികച്ച താരനിര അണിനിരന്നു. രാജേഷ് ഖന്നയുടെ ഇരട്ട വേഷം അദ്ദേഹത്തെ താരപദവിയിലേക്ക് ഉയർത്തുന്നതിൽ വലിയ പങ്കുവഹിച്ചു. ചിത്രത്തിലെ ഏറ്റവും ജനപ്രിയമായ ഗാനങ്ങളിലൊന്നായ 'മേരെ സപ്‌നോ കി റാണി' ഇന്നും പ്രേക്ഷകർ നെഞ്ചേറ്റുന്നു. എസ്.ഡി ബർമന്റെ സംഗീത സംവിധാനവും കിഷോർ കുമാറിന്റെ ശ്രുതിമധുരമായ ആലാപനവും ചിത്രത്തിന്റെ വിജയത്തിന് ഒരു കാരണമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

