Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightദുൽഖറിന്റെ വിലക്ക്...

ദുൽഖറിന്റെ വിലക്ക് നീക്കി ഫിയോക്

text_fields
bookmark_border
ദുൽഖറിന്റെ വിലക്ക് നീക്കി ഫിയോക്
cancel
Listen to this Article

കൊച്ചി: ദുൽഖർ സൽമാന്റെ വിലക്ക് നീക്കി ഫിയോക്. ദുൽഖറുമായി വീണ്ടും സഹകരിക്കാ​ൻ ഫിയോക് തീരുമാനിച്ചു. ഒ.ടി.ടിക്ക് സിനിമ നൽകിയതുമായി ബന്ധപ്പെട്ട് ദുൽഖറിന്റെ ഓഫീസ് നൽകിയ വിശദീകരണം തൃപ്തികരമാണെന്നും ഫിയോക് വ്യക്തമാക്കി.

ദുൽഖർ സൽമാനും അദ്ദേഹത്തിന്റെ നിർമാണ കമ്പനിക്കുമാണ് ഫിയോക് വിലക്ക് ഏർപ്പെടുത്തിയത്. ദുൽഖർ സൽമാൻ നിർമിച്ച 'സല്യൂട്ട്' എന്ന സിനിമ ഒടിടി റിലീസ് ചെയ്യാനുള്ള തീരുമാനത്തെ തുടർന്നായിരുന്നു നടപടി.ധാരണകളും വ്യവസ്ഥകളും ലംഘിച്ചാണ് സല്യൂട്ട് സിനിമ ഒടിടിക്ക് നൽകിയതെന്ന് ഫിയോക് ആരോപിക്കുന്നു.

സല്യൂട്ട് തിയേറ്ററിൽ റിലീസ് ചെയ്യുമെന്ന് കരാർ ഉണ്ടായിരുന്നു. പോസ്റ്ററും അടിച്ചിരുന്നു. ഈ ധാരണ ലംഘിച്ചാണ് സിനിമ ഒ.ടി.ടിയിൽ എത്തുന്നതെന്നും സംഘടന ആരോപിച്ചിരുന്നു. ദുൽഖർ സൽമാന്റെ നിർമാണ കമ്പനിയായ വേ ഫെയറർ ഫിലിംസാണ് സല്യൂട്ട് നിർമിച്ചത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dulqar salman
News Summary - Fiok lifts Dulquar's ban
Next Story