
'ഫിഞ്ചു'മായി ടേം ഹാങ്ക്സ് വരുന്നു; സംവിധാനം ഗെയിം ഒാഫ് ത്രോൺസ് ഫെയിം മിഗ്വേൽ സപോച്ച്നിക്
text_fieldsഹോളിവുഡിലെ പ്രതിഭാശാലിയായ നടൻ ടോം ഹാങ്ക്സ് കേന്ദ്ര കഥാപാത്രമാകുന്ന ഫിഞ്ച് റിലീസിന് തയ്യാറെടുക്കുന്നു. സിനിമയുടെ ട്രെയിലർ കഴിഞ്ഞ ദിവസം പുറത്തിറക്കി. ആപ്പിൾ ടിവി പ്ലസിലാണ് സിനിമ റിലീസ് ചെയ്യുക. ഗെയിം ഒാഫ് ത്രോൺസ് ടെലിവിഷൻ സീരീസിലൂടെ ലോകപ്രശസ്തനായ സംവിധായകൻ മിഗ്വേൽ സപോച്ച്നിക് ആണ് ഫിഞ്ച് സംവിധാനം ചെയ്യുന്നത്.
ക്രെയ്ഗ് ലക്കും ഐവർ പവലും ചേർന്നാണ് സിനിമക്ക് തിരക്കഥ ഒരുക്കുന്നത്. സയൻസ് ഫിക്ഷൻ സിനിമയാണ് ഫിഞ്ച്. റോബോട്ടിക്സ് എഞ്ചിനീയറായ ഫിഞ്ചിെൻറ വേഷമാണ് ടോം ഹാങ്ക്സ് ചെയ്യുന്നത്. ഗുഡ് ഇയർ എന്ന നായയും ജെഫ് എന്ന റോബോട്ടുമാണ് മറ്റ് പ്രധാന കഥാപാത്രങ്ങൾ.
2010ലെ ഫ്യൂച്ചറിസ്റ്റിക് ത്രില്ലർ 'റെപ്പോ മെൻ' എന്ന ചിത്രത്തിന് ശേഷം മിഗ്വേൽ സപോച്ച്നിക് സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ഫീച്ചർ ഫിലിമാണ് ഫിഞ്ച്. 2020 ഒക്ടോബർ രണ്ടിന് റിലീസ് ചെയ്യാൻ നിശ്ചയിച്ചിരുന്ന സിനിമയാണിത്. നിലവിൽ നവംബർ അഞ്ചിന് സിനിമ പുറത്തിറക്കാനാണ് അണിയറക്കാർ തീരുമാനിച്ചിരിക്കുന്നത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
