ജീവിതത്തിലേക്ക് പ്രധാനപ്പെട്ട ഒരാൾ കടന്നുവരാൻ പോകുന്നു -പ്രഭാസ്
text_fieldsതെന്നിന്ത്യയിലും ബോളിവുഡിലും ഒരുപോലെ ആരാധകരുള്ള താരമാണ് പ്രഭാസ്. ഭാഷാവ്യത്യാസമില്ലാതെയാണ് നടന്റെ ചിത്രങ്ങൾ പ്രേക്ഷകർ നെഞ്ചിലേറ്റുന്നത്. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ ഇടംപിടിക്കുന്നത് പ്രഭാസ് പങ്കുവെച്ച പോസ്റ്റാണ്. 'പ്രിയപ്പെട്ടവരെ... ജീവിതത്തിലേക്ക് വളരെ പ്രധാനപ്പെട്ട ഒരാൾ കടന്നു വരാൻ പോകുന്നു. കാത്തിരിക്കുക' എന്നായിരുന്നു നടന്റെ വാക്കുകൾ.
പ്രഭാസിന്റെ ഇൻസ്റ്റഗ്രാം സ്റ്റോറി സോഷ്യൽമീഡിയയിൽ വൈറലായതോടെ നടന്റെ വിവാഹത്തെക്കുറിച്ചുള്ള ചർച്ചകൾ ആരാധകർക്കിടയിലും ഇടയിലും ഫാൻസ് പേജുകളിലും വ്യാപകമായി പ്രചരിക്കുകയാണ്. എന്നാൽ ഇത് സിനിമ പ്രമോഷന്റെ ഭാഗമായിട്ടുള്ളതാണെന്ന അഭിപ്രായം ഉയരുന്നുണ്ട്. പ്രഭാസിന്റെ ബിഗ് ബജറ്റ് ചിത്രമായ കൽക്കി 2898 എ.ഡി റിലീസിനൊരുങ്ങുകയാണ്. ഇതുമായി ബന്ധപ്പെട്ട അടുത്ത അപ്ഡേറ്റിനായി കാത്തിരിക്കുകയാണ് ആരാധകർ.
'കല്‍കി 2898 എഡി' ജൂണ്‍ 27നാണ് തിയറ്ററുകളില്‍ എത്തുന്നത്. പ്രഭാസിനെക്കൂടാതെ അമിതാഭ് ബച്ചന്‍, കമല്‍ഹാസന്‍, ദീപിക പദുക്കോണ്‍, ജൂനിയര്‍ എൻ.ടി.ആര്‍, വിജയ് ദേവരക്കൊണ്ട, ദുല്‍ഖര്‍ സല്‍മാന്‍ എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സയന്‍സ് ഫിക്ഷന്‍ ഫാന്റസി ചിത്രം നാഗ് അശ്വിനാണ് സംവിധാനം ചെയ്യുന്നത്. വൈജയന്തി മൂവീസിന്റെ ബാനറില്‍ സി അശ്വിനി ദത്താണ് 'കല്‍ക്കി 2898 എഡി' നിര്‍മ്മിക്കുന്നത്. പുരാണങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ഭാവിയെ തുറന്നുകാണിക്കുന്ന ഒരു സയന്‍സ് ഫിക്ഷനാണ് 'കല്‍ക്കി 2898 എഡി' എന്നാണ് റിപ്പോര്‍ട്ട്.
തമിഴകത്തെ നിരവധി ഹിറ്റ് ഗാനങ്ങള്‍ക്ക് സംഗീതം നല്‍കിയ സന്തോഷ് നാരായണനാണ് 'കല്‍ക്കി 2898 എഡി'യുടെ പാട്ടുകള്‍ ഒരുക്കുക. സാന്‍ ഡീഗോ കോമിക്-കോണില്‍ കഴിഞ്ഞ വര്‍ഷം നടന്ന തകര്‍പ്പന്‍ അരങ്ങേറ്റത്തിന് ശേഷം ആഗോളതലത്തില്‍ ശ്രദ്ധയാകര്‍ഷിച്ച ഈ ചിത്രം വന്‍ പ്രതീക്ഷയോടെയാണ് റിലീസിനെത്തുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.