Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നീണ്ട 275 ദിവസങ്ങൾ, അവസാനം മമ്മൂട്ടി പുറത്തിറങ്ങി

text_fields
bookmark_border
'പ്രീസ്റ്റ്’ സിനിമയുടെ ആദ്യ ഷെഡ്യൂൾ ഷൂട്ടിങ് കഴിഞ്ഞു മാർച്ച് 5ന് വീട്ടിലെത്തിയതാണ് താരം
നീണ്ട 275 ദിവസങ്ങൾ, അവസാനം മമ്മൂട്ടി പുറത്തിറങ്ങി
cancel

കൊച്ചി: നീണ്ട 275 ദിവസങ്ങള്‍ക്ക് ശേഷം മെഗാസ്റ്റാര്‍ മമ്മൂട്ടി വീടിന് പുറത്തിറങ്ങി. പുറത്തിറങ്ങിയ മമ്മൂട്ടിയുടെ ചിത്രങ്ങളും വീഡിയോയും ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. കാറിൽ ഡ്രൈവ് ചെയ്ത് പുറത്തിറങ്ങി സുഹൃത്തുക്കളെ കണ്ട് തിരിച്ചുപോകുന്നതിനിടെ രമേഷ് പിഷാരടി, ആന്‍റോജോസഫ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബാദുഷ എന്നിവര്‍ക്കൊപ്പം കലൂര്‍ സ്റ്റേഡിയത്തിന് സമീപത്ത് നിന്ന് ചായ കുടിക്കുന്ന ചിത്രങ്ങളും വൈറലാണ്.

ലോക്ക്ഡൗണ്‍ ആരംഭിച്ചതിനു ശേഷം വീട്ടില്‍ നിന്നും പുറത്തിറങ്ങാതിരുന്ന താരം നീണ്ട ഇടവേളക്ക് ശേഷമാണ് പുറത്തിറങ്ങിയത്. 'പ്രീസ്റ്റ്' സിനിമയുടെ ആദ്യ ഷെഡ്യൂൾ ഷൂട്ടിങ് കഴിഞ്ഞു മാർച്ച് 5ന് വീട്ടിലെത്തിയതാണ് താരം.

'പ്രീസ്റ്റ്' സിനിമയുടെ ആദ്യ ഷെഡ്യൂള്‍ കഴിഞ്ഞതിന് പിന്നാലെ രാജ്യത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. ഇനി പ്രീസ്റ്റിന്റെ ഷൂട്ടിംഗ് മമ്മൂട്ടി പൂര്‍ത്തിയാക്കും. മമ്മൂട്ടിയുടെ മറ്റൊരു പ്രോജക്ടായ ബിലാൽ എന്നാണ് തുടങ്ങുന്നത് എന്നറിയാനുള്ള ആകാംക്ഷയിലാണ് ആരാധകർ.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - finally Mammootty went out
Next Story