വലിയ ബംഗ്ലാവിൽ വർഷങ്ങളായി കെട്ടിപ്പൂട്ടിവെച്ചിരിക്കുന്ന ഒരു നിധി; 'നിധി കാക്കും ഭൂതം' ചിത്രീകരണം ആരംഭിച്ചു
text_fieldsആക്ടേഴ്സ് ഫാക്ടറി പ്രൊഡക്ഷൻസിന്റെ ബാനറിൽ തിരക്കഥാകൃത്ത് സന്തോഷ് ഇടുക്കി രചനയും സംവിധാനവും നിർവഹിക്കുന്ന നിധി കാക്കും ഭൂതം എന്ന സിനിമയുടെ ചിത്രീകരണം ഇടുക്കിയിൽ ആരംഭിച്ചു. കീരിത്തോട്, ചെറുതോണി, കഞ്ഞിക്കുഴി ഗ്രാമങ്ങളിലായാണ് ചിത്രീകരണം പുരോഗമിക്കുന്നത്. ഇടുക്കിയിലും പരിസരങ്ങളിലുമുള്ള നിരവധി കലാകാരന്മാരെ കണ്ടെത്തി ഒരു മാസത്തിലേറെ നീണ്ടുനിന്ന പരിശീലന കോഴ്സിൽ നിന്നും തെരഞ്ഞെടുത്ത പുതുമുഖ താരങ്ങളാണ് ഈ ചിത്രത്തിൽ അണിനിരക്കുന്നത്.
മലയോര മേഖലയിലെ അതിസമ്പന്നനായ ഒരാൾ തന്‍റെ വലിയ ബംഗ്ലാവിൽ വർഷങ്ങളായി കെട്ടിപ്പൂട്ടിവെച്ചിരിക്കുന്ന ഒരു നിധിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പൂർണ്ണമായും നർമ്മ മുഹൂർത്തങ്ങളിലൂടെ അവതരിപ്പിക്കുകയാണ് ഈ ചിത്രത്തിലൂടെ. രവീന്ദ്രൻ കീരിത്തോട് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ സാരംഗ് മാത്യു, അനീഷ് ഉപ്പുതോട്, ബിജു തോപ്പിൽ, ജോബി കുന്നത്തുംപാറ, ലിബിയ ഷോജൻ, ജിൻസി ജിസ്ബിൻ, ജയ, ബിഥ്യ. കെ സന്തോഷ്,സജി പി. പി , അഭിലാഷ് വിദ്യാസാഗർ, അനിൽ കാളിദാസൻ, കെ. വി. രാജു, ബിജു വൈദ്യർ, സണ്ണി പനക്കൽ, സി. കെ. രാജു, സാജൻ മാളിയേക്കൽ, ജോമി വെൺമണി, ജോമോൻ പാറയിൽ എന്നിവരും ഏതാനും ബാലതാരങ്ങളും അഭിനയിക്കുന്നു.
പ്രശസ്ത സംഗീത സംവിധായകൻ റോണി റാഫേലാണ് ഈ ചിത്രത്തിന്‍റെ സംഗീത സംവിധാനവും പശ്ചാത്തല സംഗീതവും നിർവ്വഹിക്കുന്നത്. ഛായാഗ്രഹണം ഋഷിരാജും എഡിറ്റിങ് ജ്യോതിഷ് കുമാറും നിർവഹിക്കുന്നു. നവംബറിൽ ചിത്രം പ്രദർശനത്തിനെത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

