ദൃശ്യം2 തീയറ്ററിൽ റിലീസ് ചെയ്യാമെന്ന് കരാറില്ല -ആന്‍റണി പെരുമ്പാവൂർ
text_fieldsകൊച്ചി: ദൃശ്യം 2 സിനിമ ഒടിടി പ്ലാറ്റ്ഫോമിൽ റിലീസ് ചെയ്യാനുള്ള തീരുമാനത്തിൽ വിശദീകരണവുമായി നിർമാതാവും ഫിയോക് പ്രസിഡന്‍റുമായ ആന്‍റണി പെരുമ്പാവൂർ. റിലീസുമായി ബന്ധപ്പെട്ട് വിമർശനം ഉന്നയിച്ചവർ തന്‍റെ ഭാഗത്ത് നിന്ന് ചിന്തിച്ചില്ലെന്ന് ആന്‍റണി പെരുമ്പാവൂർ പറഞ്ഞു.
ദൃശ്യം 2ന്‍റെ റിലീസ് സംബന്ധിച്ച് തീയറ്ററുകളുമായി കരാർ ഉണ്ടായിരുന്നില്ല. അതിനാൽ ഈ വിഷയത്തിൽ ഒരു ചർച്ചയുടെ ആവശ്യമില്ലെന്നും ആന്‍റണി പെരുമ്പാവൂർ വ്യക്തമാക്കി. തീയറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്കിന്‍റെ യോഗത്തിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു അദ്ദേഹം.
മോഹൻലാൽ സിനിമ ദൃശ്യം 2 ഒ.ടി.ടി റിലീസ് ചെയ്യുന്നതിനെതിരെ ഫിലിം എക്സിബിറ്റേഴ്സ് അസോസിയേഷൻ പ്രസിഡന്‍റ് ലിബർട്ടി ബഷീർ അടക്കമുള്ളവർ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. സിനിമ സംഘടനകളുടെ നേതാക്കളായ മോഹൻലാലും ആന്‍റണി പെരുമ്പാവൂരും ഉൾപ്പെടുന്ന സിനിമ ഒ.ടി.ടി റിലീസ് ചെയ്യുന്നത് ശരിയല്ലെന്നാണ് ലിബർട്ടി ബഷീർ പ്രതികരിച്ചത്.

