Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightസംവിധായകൻ ആൻറണി...

സംവിധായകൻ ആൻറണി ഈസ്റ്റ്മാൻ അന്തരിച്ചു

text_fields
bookmark_border
antony-eastman
cancel

തൃശൂർ: ചലച്ചിത്ര സംവിധായകനും നിര്‍മാതാവുമായ ആന്‍റണി ഈസ്റ്റ്മാന്‍ (75) അന്തരിച്ചു. രചയിതാവ്, സ്റ്റില്‍ ഫോട്ടോഗ്രാഫര്‍ എന്നീ നിലകളിലും ശ്രദ്ധേയനായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നാണ്​ മരണം. സംസ്‍കാരം പിന്നീട്.

വയല്‍, അമ്പട ഞാനേ, വർണത്തേര്, ഇണയെ തേടി, ഐസ്ക്രീം, മൃദുല എന്നീ ആറ് ചിത്രങ്ങളുടെ സംവിധായകനാണ്​. ശങ്കര്‍, മേനക, നെടുമുടി വേണു, തിലകന്‍ തുടങ്ങി വലിയ താരനിര അണിനിരന്ന 'അമ്പട ഞാനേ' ഹിറ്റ്​ ചിത്രമായിരുന്നു. നിരവധി സിനിമകൾക്ക്​ കഥയെഴുതിയിട്ടുണ്ട്​. ഈ തണലില്‍ ഇത്തിരി നേരം, തസ്‍കരവീരന്‍ എന്നിവ ഇക്കൂട്ടത്തിൽപെടും.

സിൽക്ക് സ്‍മിതയെ സിനിമയിലേക്ക് കൊണ്ടു വന്നത്​ ആന്‍റണി ഈസ്റ്റ്മാന്‍ ആയിരുന്നു. 1981ൽ പുറത്തിറങ്ങിയ 'ഇണയെ തേടി' എന്ന സിനിമയിലാണ് സിൽക്ക് സ്മിത അരങ്ങേറ്റം കുറിച്ചത്​. പ്രശസ്തമായിരുന്ന ഈസ്റ്റ്മാൻ സ്റ്റുഡിയോയുടെ ഉടമയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Film DirectorAntony Eastman
News Summary - Film Director Antony Eastman Passed away
Next Story