Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightകേന്ദ്ര സർക്കാരി​െൻറ...

കേന്ദ്ര സർക്കാരി​െൻറ പാട്രിയോട്ടിസം ഫിലിം ഫെസ്റ്റിവലിൽ മേജർ രവിയുടെ 1971 ബിയോണ്ട്​ ബോർഡേഴ്​സും

text_fields
bookmark_border
കേന്ദ്ര സർക്കാരി​െൻറ പാട്രിയോട്ടിസം ഫിലിം ഫെസ്റ്റിവലിൽ മേജർ രവിയുടെ 1971 ബിയോണ്ട്​ ബോർഡേഴ്​സും
cancel

ന്യൂഡൽഹി: സ്വാതന്ത്ര്യ ദിനത്തി​െൻറ ഭാഗമായി ദേശസ്‌നേഹം പ്രമേയമാക്കിയ സിനിമകളുടെ ഓണ്‍ലൈന്‍ സ്ട്രീമിങ്ങുമായി കേന്ദ്രസര്‍ക്കാരിന് കീഴിലുള്ള നാഷനല്‍ ഫിലിം ആര്‍ക്കൈവ് ഓഫ് ഇന്ത്യ. മേജര്‍ രവി സംവിധാനം ചെയ്ത മോഹൻലാൽ ചിത്രം 1971 ബിയോണ്ട്​ ദ ബോര്‍ഡേഴ്‌സ് എന്ന സിനിമയും പാട്രിയോട്ടിസം ഫിലിം ഫെസ്റ്റിവലിൽ ഇടംപിടിച്ചിട്ടുണ്ട്​. ഇന്ന്​ മുതല്‍ ഓഗസ്റ്റ് 21 വരെ സിനിമാസ് ഓഫ് ഇന്ത്യ എന്ന വെബ് സൈറ്റിലൂടെയാണ് (www.cinemasofindia.com) സിനിമകളുടെ സ്ട്രീമിങ് നടത്തുന്നത്​​.

ഇൗ വർഷത്തെ സ്വാതന്ത്ര്യ ദിനാഘോഷത്തി​െൻറ ഭാഗമായാണ് ഓണ്‍ലൈനായി ദേശസ്‌നേഹം പറയുന്ന സിനിമകള്‍ പ്രദര്‍ശിപ്പിക്കുന്നതെന്ന് വാര്‍ത്താ വിതരണമന്ത്രാലയം അറിയിച്ചു. ലോകമെങ്ങുമുള്ള ഇന്ത്യക്കാരില്‍ രാജ്യസ്‌നേഹം ഉണര്‍ത്തുന്നതിനാണ് ഫെസ്റ്റിവലെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.

ഗാന്ധിയുടെ ജീവിതം പ്രമേയമാക്കിയ റിച്ചാര്‍ഡ് അറ്റന്‍ബറോയുടെ ഗാന്ധി, ശ്യാം ബെനഗലി​െൻറ ഗാന്ധി സേ മഹാത്മാ തക്, ബിമല്‍ റോയിയുടെ ഉദായര്‍ പാദേ, മണിരത്‌നം ചിത്രം റോജ, രാജ്കുമാര്‍ സന്തോഷിയുടെ ദ ലെജന്‍ഡ് ഓഫ് ഭഗത് സിങ്​ എന്നീ സിനിമകളും ഫെസ്റ്റിവലി​െൻറ ഭാഗമായി പ്രദർശിപ്പിക്കും. സിനിമകൾ സൗജന്യമായി കാണാം.

കീർത്തി ചക്ര, കുരുക്ഷേത്ര, കാണ്ഡഹാർ എന്നീ ചിത്രങ്ങൾക്ക്​ ശേഷം മേജര്‍ മഹാദേവന്‍ എന്ന സൈനിക കഥാപാത്രമായി മോഹന്‍ലാല്‍ എത്തിയ നാലാമത്തെ ചിത്രമായിരുന്നു 1971 ബിയോണ്ട്​ ബോർഡേഴ്​സ്​. 1971ലെ ഇന്തോ പാക് യുദ്ധം പ്രമേയമാക്കിയ ചിത്രം 2017 ഏപ്രിലിലാണ്​ തിയറ്ററിൽ എത്തിയത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mohanlalmajor ravi1971 beyond borders
Next Story