Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightഫിലിം ക്രിട്ടിക്സ്...

ഫിലിം ക്രിട്ടിക്സ് പുരസ്കാരം പ്രഖ്യാപിച്ചു; മികച്ച നടൻ ദുൽഖർ സൽമാൻ, മികച്ച നടി ദുർഗകൃഷ്ണ

text_fields
bookmark_border
Film Critics  Awards 2021;  Dulquer  Salman And  Durga Krishna Best Actor And Actress
cancel

45ാം മത് കേരള ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. കൃഷാന്ത് സംവിധാനം ചെയ്ത ആവാസവ്യൂഹമാണ് മികച്ച ചിത്രം. മികച്ച നടൻ ദുൽഖർ സൽമാൻ. കുറുപ്പ്, സല്യൂട്ട് എന്നീ ചിത്രങ്ങളുടെ പ്രകടനത്തിനാണ് പുരസ്കാരം. നടി ദുർഗ കൃഷ്ണ( ഉടൽ). മാർട്ടിൻ പ്രക്കാട്ടാണ് മികച്ച സംവിധായകൻ( നായാട്ട്).

മികച്ച രണ്ടാമത്തെ ചിത്രം: മിന്നൽ മുരളി. (നിർമ്മാണം : സോഫിയ പോൾ)

മികച്ച രണ്ടാമത്തെ ചിത്രത്തിന്റെ സംവിധായകൻ: ബേസിൽ ജോസഫ്.

മികച്ച സഹനടൻ : ഉണ്ണി മുകുന്ദൻ (മേപ്പടിയാൻ)

മികച്ച സഹനടി : മഞ്ജു പിള്ള (ഹോം)

മികച്ച ബാലതാരം : മാസ്റ്റർ ആൻ മയ്(എന്റെ മഴ), മാസ്റ്റർ അഭിമന്യു (തുരുത്ത്)

മികച്ച തിരക്കഥ : ജീത്തു ജോസഫ് (ദൃശ്യം-2), ജോസ് കെ.മാനുവൽ (ഋ)

മികച്ച ഗാനരചയിതാവ് : ജയകുമാർ കെ പവിത്രൻ (എന്റെ മഴ)

മികച്ച സംഗീത സംവിധാനം : ഹിഷാം അബ്ദുൾ വഹാബ്(ഹൃദയം, മധുരം)

മികച്ച പിന്നണി ഗായകൻ : സൂരജ് സന്തോഷ് (ഗഗനമേ - മധുരം)

മികച്ച പിന്നണി ഗായിക : അപർണ രാജീവ് (തിര തൊടും തീരം മേലെ - തുരുത്ത്)

മികച്ച ഛായാഗ്രാഹകൻ : അസ്ലം കെ പുരയിൽ (സല്യൂട്ട്)

മികച്ച ചിത്രസന്നിവേശകൻ : പ്രജീഷ് പ്രകാശ് (ഹോം)

മികച്ച ശബ്ദലേഖകൻ : ഡാൻ ജോസ് (സാറാസ്)

മികച്ച കലാസംവിധായകൻ : മനു ജഗത് (മിന്നൽ മുരളി)

മികച്ച മേക്കപ്പ്മാൻ : ബിനോയ് കൊല്ലം (തുരുത്ത് )

മികച്ച വസ്ത്രാലങ്കാരം: അരുൺ മനോഹർ (സബാഷ് ചന്ദ്രബോസ്)

മികച്ച ജനപ്രിയ ചിത്രം: ഹൃദയം (സംവിധാനം : വിനീത് ശ്രീനിവാസൻ)

സംവിധായകൻ ജോഷിക്ക് ചലച്ചിത്ര രത്നം നൽകി ആദരിക്കും. സമഗ്രസംഭാവനകളെ മാനിച്ച് നല്‍കുന്ന പുരസ്കാരമാണിത്. നടൻ സുരേഷ് ഗോപിക്ക് ക്രിട്ടിക്സ് ജൂബിലി അവാർഡും രേവതി, ഉർവശി, ബാബു നമ്പൂതിരി, കൊച്ചുപ്രേമ എന്നിവർക്ക് ചലച്ചിത്ര പ്രതിഭാ പുരസ്കാരവും നൽകി ആദരിക്കും

മികച്ച നവാഗത പ്രതിഭകൾ

സംവിധാനം: സാനു ജോൺ വർഗീസ് (ആർക്കറിയാം), ഫാ വർഗീസ് ലാൽ (ഋ), ബിനോയ് വേളൂർ (മോസ്‌കോ കവല), കെ.എസ് ഹരിഹരൻ ( കാളച്ചേകോൻ), സുജിത് ലാൽ (രണ്ട്)

സംവിധായക മികവിനുള്ള പ്രത്യേക ജൂറി പുരസ്‌കാരം: വി.സി അഭിലാഷ് (സബാഷ് ചന്ദ്രബോസ്)

ചലച്ചിത്രസംബന്ധിയായ മികച്ച സിനിമയ്ക്കുള്ള പ്രത്യേക ജൂറി പുരസ്‌കാരം: ചലച്ചിത്രം (സംവിധാനം - അബ്ദുൽ ഗഫൂർ)

ലഹരിവിരുദ്ധ പ്രമേയം അവതരിപ്പിച്ചതിനുള്ള പ്രത്യേക ജൂറി പുരസ്‌കാരം: കോളജ് ക്യൂട്ടീസ് (സംവിധാനം - എ.കെ.ബി കുമാർ)

നിർമ്മാതാവിനുള്ള പ്രത്യേക ജൂറി പുരസ്‌കാരം: ശാന്ത മുരളി (സാറാസ്), മാത്യു മാമ്പ്ര (ചെരാതുകൾ).

അഭിനയമികവിനുള്ള പ്രത്യേക ജൂറി പുരസ്‌കാരം

ഭീമൻ രഘു (കാളച്ചേകോൻ), പ്രിയങ്ക നായർ (ആമുഖം), കലാഭവൻ റഹ്‌മാൻ (രണ്ട്), വിഷ്ണു ഉണ്ണികൃഷ്ണൻ (ചിത്രം : രണ്ട്, റെഡ് റിവർ), ശ്രുതി രാമചന്ദ്രൻ (മധുരം), രതീഷ് രവി (ധരണി), അനൂപ് ഖാലിദ് (സിക്‌സ് അവേഴ്‌സ്).

ഗാനരചനയ്ക്കുള്ള പ്രത്യേക ജൂറി പുരസ്‌കാരം: ലേഖ ബി കുമാർ (കോളജ് ക്യൂട്ടീസ്)

ഗായികയ്ക്കുള്ള പ്രത്യേക ജൂറി പുരസ്‌കാരം: പി.കെ.മേദിനി (തീ )

ഛായാഗ്രഹണ മികവിനുള്ള പ്രത്യേക ജൂറി പുരസ്‌കാരം : ഉണ്ണി മടവൂർ (ഹോളി വൂണ്ട്)

വൈവിദ്ധ്യപ്രസക്തമായ വിഷയങ്ങളവതരിപ്പിച്ചതിനുള്ള പ്രത്യേക ജൂറി പുരസ്‌കാരം: ധരണി (സംവിധാനം - ശ്രീവല്ലഭൻ), ഹോളി വൂണ്ട് (സംവിധാനം - അശോക് ആർ നാഥ്), ആ മുഖം (സംവിധാനം - അഭിലാഷ് പുരുഷോത്തമൻ)

അസോസിയേഷന്‍ പ്രസിഡന്റും ജൂറി ചെയര്‍മാനുമായ ഡോ.ജോര്‍ജ്ജ് ഓണക്കൂറാണ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്. ഡോ.ജോര്‍ജ് ഓണക്കൂര്‍ ചെയര്‍മാനും തേക്കിന്‍കാട് ജോസഫ്, എം.എഫ്. തോമസ്, എ ചന്ദ്രശേഖര്‍, ഡോ.അരവിന്ദന്‍ വല്ലച്ചിറ, സുകു പാല്‍ക്കുളങ്ങര, അഡ്വ. പൂവപ്പള്ളി രാമചന്ദ്രന്‍ നായര്‍, പ്രഫ.വിശ്വമംഗലം സുന്ദരേശന്‍, ബാലന്‍ തിരുമല, ജി. ഗോപിനാഥ്, മുരളി കോട്ടയ്ക്കകം എന്നിവരടങ്ങുന്ന ജൂറിയാണ് അവാര്‍ഡുകള്‍ നിര്‍ണ്ണയിച്ചത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Dulquer SalmaanDurga Krishna
News Summary - Film Critics Awards 2021; Dulquer Salmaan And Durga Krishna Best Actor And Actress
Next Story