ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡ്; ഫെമിനിച്ചി ഫാത്തിമ മികച്ച ചിത്രം, ടൊവിനോ മികച്ച നടൻ
text_fields48മത് കേരള ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡ് പ്രഖ്യാപിച്ചു. 2024ലെ മികച്ച ചിത്രം ഫാസില്‍ മുഹമ്മദ് സംവിധാനം ചെയ്ത ഫെമിനിച്ചി ഫാത്തിമയാണ്. അപ്പുറം സിനിമയുടെ സംവിധായക ഇന്ദുലക്ഷ്മി ആണ് മികച്ച സംവിധായക.
അജയന്റെ രണ്ടാം മോഷണം, അന്വേഷിപ്പിന്‍ കണ്ടെത്തും എന്നീ ചിത്രങ്ങളിലെ അഭിനയത്തിത്തിലൂടെ ടൊവിനോ തോമസ് മികച്ച നടനായി. നസ്രിയ നസീമും (സൂക്ഷ്മ ദര്‍ശനി), റീമ കല്ലിങ്കലും (തിയറ്റര്‍: മിത്ത് ഓഫ് റിയാലിറ്റി) മികച്ച നടിക്കുള്ള അവാര്‍ഡ് പങ്കിടും. കേരളത്തില്‍ സംസ്ഥാന അവാര്‍ഡ് കഴിഞ്ഞാല്‍ അപേക്ഷ ക്ഷണിച്ച് ജൂറി കണ്ട് നിര്‍ണയിക്കുന്ന ഒരേയൊരു ചലച്ചിത്ര പുരസ്‌കാരമാണിത്. 80 ചിത്രങ്ങളാണ് ഇക്കുറി അപേക്ഷിച്ചത്.
സിനിമാരംഗത്ത് വൈവിദ്ധ്യമാര്‍ന്ന സിനിമകളിലൂടെ 40 വർഷം പിന്നിടുന്ന നടനും തിരക്കഥാകൃത്തുമായ ജഗദീഷിന് ക്രിട്ടിക്‌സ് റൂബി ജൂബിലി അവാര്‍ഡ് നല്‍കും. സമഗ്രസംഭാവനകളെ മാനിച്ച് നല്‍കുന്ന ചലച്ചിത്രരത്നം പുരസ്‌കാരം ചലച്ചിത്ര നിരൂപണരംഗത്ത് 50 വര്‍ഷവും എഴുത്തുജീവിതത്തില്‍ 60 വര്‍ഷവും പിന്നിടുന്ന ദേശീയ-സംസ്ഥാന അവാര്‍ഡ് ജേതാവും ചലച്ചിത്രനിരൂപകനും സംവിധായകനുമായ ശ്രീ വിജയകൃഷ്ണന് സമ്മാനിക്കും.
അഭിനയത്തില്‍ അരനൂറ്റാണ്ട് പിന്നിട്ട നടിയും നിർമാതാവുമായ സീമ, അഭിനയ ജീവിതത്തിന്റെ നാല്‍പതാം വര്‍ഷത്തിലേക്ക് കടക്കുന്ന ബാബു ആന്റണി, മുതിര്‍ന്ന ഛായാഗ്രാഹകനും സംവിധായകനുമായ വിപിന്‍ മോഹന്‍, ദക്ഷിണേന്ത്യന്‍ സിനിമയിലെ മുതിര്‍ന്ന സംഘട്ടന സംവിധായകന്‍ ത്യാഗരാജന്‍ മാസ്റ്റര്‍ എന്നിവര്‍ക്ക് ചലച്ചിത്ര പ്രതിഭാ പുരസ്‌കാരം ലഭിക്കും.
മറ്റ് അവാര്‍ഡുകള്‍
- മികച്ച രണ്ടാമത്തെ ചിത്രം: സൂക്ഷ്മദര്‍ശിനി -സംവിധാനം-എം.സി ജിതിന്‍
- മികച്ച സഹനടന്‍: സൈജു കുറുപ്പ് (ഭരതനാട്യം, ദ തേഡ് മര്‍ഡര്‍,സ്ഥാനാര്‍ത്തി ശ്രീക്കുട്ടന്‍), അര്‍ജ്ജുന്‍ അശോകന്‍ (ആനന്ദ് ശ്രീബാല, എന്ന് സ്വന്തം പുണ്യാളന്‍, അന്‍പോട് കണ്മണി)
- മികച്ച സഹനടി :ഷംല ഹംസ (ചിത്രം ഫെമിനിച്ചി ഫാത്തിമ), ചിന്നു ചാന്ദ്‌നി (ചിത്രം വിശേഷം)
- അഭിനയമികവിനുള്ള പ്രത്യേക ജൂറി പുരസ്‌കാരം: ജാഫര്‍ ഇടുക്കി (ഒരുമ്പെട്ടവന്‍, ഖല്‍ബ്, മന്ദാകിനി, ചാട്ടുളി, അം അ:, കുട്ടന്റെ ഷിനിഗാനി, ആനന്ദപുരം ഡയറീസ്, പൊയ്യാമൊഴി), ഹരിലാല്‍ (കര്‍ത്താവ് ക്രിയ കര്‍മ്മം, പ്രതിമുഖം), പ്രമോദ് വെളിയനാട് (തിയറ്റര്‍ ദ് മിത്ത് ഓഫ് റിയാലിറ്റി, കൊണ്ടല്‍)
- മികച്ച ബാലതാരം : മാസ്റ്റര്‍ എയ്ഞ്ചലോ ക്രിസ്റ്റിയാനോ (കലാം സ്റ്റാന്‍ഡേഡ് 5 ബി), ബേബി മെലീസ(കലാം സ്റ്റാന്‍ഡേഡ് 5 ബി)
- മികച്ച തിരക്കഥ : ഡോണ്‍ പാലത്തറ, ഷെറിന്‍ കാതറീന്‍ (ഫാമിലി)
- മികച്ച ഗാനരചയിതാവ് : വാസു അരീക്കോട് (രാമുവിന്റെ മനൈവികള്‍),വിശാല്‍ ജോണ്‍സണ്‍ (പ്രതിമുഖം)
- മികച്ച സംഗീത സംവിധാനം : രാജേഷ് വിജയ് ( മങ്കമ്മ)
- മികച്ച പിന്നണി ഗായകന്‍ : മധു ബാലകൃഷ്ണന്‍ (ഗാനം ഓം സ്വസ്തി, ചിത്രം സുഖിനോ ഭവന്തു)
- മികച്ച പിന്നണി ഗായിക : വൈക്കം വിജയലക്ഷ്മി (ഗാനം അങ്ങു വാനക്കോണില്, ചിത്രം അജയന്റെ രണ്ടാം മോഷണം), ദേവനന്ദ ഗിരീഷ് (ഗാനം നാട്ടിനിടിയണ ചേകാടി പാടത്തെ, ചിത്രം സുഖിനോ ഭവന്തു)
- മികച്ച ഛായാഗ്രാഹകന്‍ : ദീപക് ഡി മേനോന്‍ (കൊണ്ടല്‍)
- മികച്ച ശബ്ദവിഭാഗം :റസൂല്‍ പൂക്കുട്ടി, ലിജോ എന്‍ ജയിംസ്, റോബിന്‍ കുഞ്ഞുകുട്ടി (വടക്കന്‍)
- മികച്ച കലാസംവിധായകന്‍ : ഗോകുല്‍ ദാസ് (അജയന്റെ രണ്ടാം മോഷണം)
- മികച്ച ജനപ്രിയ ചിത്രം : അജയന്റെ രണ്ടാം മോഷണം
- മികച്ച ബാലചിത്രം- കലാം സ്റ്റാന്‍ഡേഡ് 5 ബി, സ്ഥാനാര്‍ത്തി ശ്രീക്കുട്ടന്‍
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

