Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

തൃഷക്കും ഖുശ്ബുവിനും ചിരഞ്ജീവിക്കുമെതിരെ കേസ് കൊടുക്കുമെന്ന് മൻസൂർ അലി ഖാൻ

text_fields
bookmark_border
തൃഷക്കെതിരായ വിവാദ പരാമർശത്തിൽ മാപ്പ് പറഞ്ഞതിന് പിന്നാലെയാണ് നടന്റെ നീക്കം
Chiranjeevi, Mansoor Ali Khan  and Trisha
cancel
ഹൈദരാബാദ്: ലിയോ സിനിമ ഇറങ്ങിയതുമുതൽ തമിഴ് നടൻ മൻസൂർ ഖാനെ വിവാദങ്ങൾ വിടാതെ പിന്തുടരുകയാണ്. നടി തൃഷക്കെതിരെ നടത്തിയ അസഭ്യ പരാമർശത്തിൽ മൻസൂർ അലി ഖാൻ മാപ്പുപറഞ്ഞിരുന്നു. മൻസൂർ അലി ഖാൻ തൃഷക്കും മെഗാസ്റ്റാർ ചിരഞ്ജീവിക്കും ഖുശ്ബുവിനുമെതിരെ കേസ് കൊടുക്കാൻ പോവുകയാണ് എന്നതാണ് ഇപ്പോൾ ടോളിവുഡിലെ പ്രധാന വാർത്ത.

തൃഷയെ കുറിച്ച് സംസാരിച്ച കാര്യങ്ങളുടെ എഡിറ്റ് ചെയ്ത ഭാഗമാണ് പ്രചരിപ്പിച്ചത് എന്നാണ് ഇയാളുടെ വാദം. അതിന്റെ തെളിവുകൾ ഹാജരാക്കുമെന്നും മൻസൂർ വ്യക്തമാക്കിയിരുന്നു. പൊതുസമാധാനത്തിന് ഭംഗം വരുത്തിയതിനടക്കുമുള്ളവക്ക് കോടതിയിൽ കേസ് കൊടുക്കാൻ പോവുകയാണ് എന്നാണ് മൻസൂർ അലി ഖാൻ പ്രതികരിച്ചത്.

തൃഷക്കെതിരെ പരാമർശത്തിൽ ഖുശ്ബുവും ചിരഞ്ജീവിയുമടക്കമുള്ളവർ മൻസൂർ അലി ഖാനെതിരെ രംഗത്ത് വന്നിരുന്നു. തുടർന്ന് ദേശീയ വനിത കമ്മീഷൻ നൽകിയ പരാതിയിൽ നടനെതിരെ ചെന്നൈ പൊലീസ് കേസെടുക്കുകയും ചെയ്തു. നവംബർ 23ന് ഇയാൾ സ്റ്റേഷനിൽ ഹാജരാവുകയും ചെയ്തു. പിന്നീട് തന്റെ പരാമർശത്തിൽ മൻസൂർ അലി ഖാൻ മാപ്പ് പറയുകയും ചെയ്തു. തെറ്റുകൾ മനുഷ്യ സഹജമാണെന്നും പൊറുക്കുന്നത് ദൈവീകമാണെന്നുമായിരുന്നു ഇതിന് മറുപടിയായ തൃഷ എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചത്.

ലിയോ സിനിമയുമായി ബന്ധപ്പെട്ട അഭിമുഖത്തിലായിരുന്നു മൻസൂർ അലിഖാൻ വിവാദ പരാമർശം നടത്തിയത്. ഖുശ്ബു, റോജ എന്നീ നടിമാരെ കുറിച്ചും ഇയാൾ മോശം പരാമർശനം നടത്തുകയും ചെയ്തു.

അനാദരവും അശ്ലീലവും നിറഞ്ഞ പരാമർശങ്ങളെ അപലപിച്ച തൃഷ, മൻസൂറിനൊപ്പം അഭിനയിക്കാൻ സാധിക്കാതിരുന്നത് വലിയ കാര്യമാണെന്നും ഇനിയൊരിക്കലും അതു സംഭവിക്കില്ലെന്ന് ഉറപ്പാക്കുമെന്നും പ്രതികരിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - File case against Chiranjeevi and Trisha says Mansoor Ali Khan
Next Story