അമിതാഭ് ബച്ചന് പിറന്നാൾ സർപ്രൈസുമായി ആരാധകർ; നന്ദി പറഞ്ഞ് താരം, വിഡിയോ
text_fieldsമെഗാസ്റ്റാർ അമിതാഭ് ബച്ചന് പിറന്നാൾ സർപ്രൈസുമായി ആരാധകർ. ഒക്ടോബർ 11 ന് കൃത്യം 12 മണിക്ക് മുംബൈയിലെ വസതിയായ ജൽസയിൽ എത്തിയാണ് ആശംസ നേർന്നത്. ബച്ചനെ ഒന്നുകാണാനും പിറന്നാൾ ആശംസ നേരാനും നിരവധി പേരാണ് വീടിന് മുന്നിൽ തടിച്ചു കൂടിയത്.
അര്‍ദ്ധരാത്രിക്ക് പിറന്നാൾ ആശംസ നേരാൻ എത്തിയ ആരാധകരേയും ബച്ചനും നിരാശപ്പെടുത്തിയില്ല. വീടിന് പുറത്ത് ഇറങ്ങി പിറന്നാൾ ആശംസ സ്വീകരിക്കുകയായിരുന്നു. എല്ലാവരോടും നന്ദി പറയുകയും ചെയ്തു. ആരാധകർക്കൊപ്പമുളള നടന്റെ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്. പ്രചരിക്കുന്ന വിഡിയോയിൽ ബച്ചനോടൊപ്പം മകൾ ശ്വേത ബച്ചനേയും കാണാം.
ആരാധകർ മാത്രമല്ല ബച്ചന് പിറന്നാൾ ആശംസ നേർന്ന് ഇന്ത്യൻ സിനിമാ ലോകം ഒന്നടങ്കം രംഗത്ത് എത്തിയിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദിയും അമിതാഭ് ബച്ചന് പിറന്നാൾ ആശംസ നേർന്നിട്ടുണ്ട്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

