Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Shah Rukh Khan-Kajol
cancel
Homechevron_rightEntertainmentchevron_rightMovie Newschevron_right'കാജോൾ...ഉറ്റ...

'കാജോൾ...ഉറ്റ സുഹൃത്തായ ഷാറൂഖ്​ പ്രതിസന്ധികളിലൂടെ കടന്നുപോവു​േമ്പാൾ നിങ്ങൾ ഒന്നും മിണ്ടാത്തതെന്താണ്​?'

text_fields
bookmark_border

മുംബൈ: ബോളിവുഡിന്‍റെ ബോക്​സോഫിസ്​ കണക്കുകളെ പ്രണയവും പാട്ടും കോർത്തിണക്കി അത്യുജ്ജ്വലമായി മാറ്റിമറിച്ച 'ദിൽവാലെ ദുൽഹനിയ ലേ ജായേംഗേ' റിലീസായിട്ട്​ ഇക്കഴിഞ്ഞ ഒക്​ടോബർ 20ന്​ 26 വർഷം തികഞ്ഞു. ഷാറൂഖ്​ ഖാനും കാജോളും തകർത്തഭിനയിച്ച സിനിമ ഇന്ത്യൻ ചരിത്രത്തിൽ ഏറ്റവും പണം വാരിയ സിനിമകളിലൊന്നായി മാറി. സ്​​ക്രീനിലെ ഈ ഹിറ്റ്​ ജോഡി ജീവിതത്തിലും അടുത്ത കൂട്ടുകാരായാണ്​ അറിയപ്പെടുന്നത്​. 'ഡി.ഡി.എൽ.ജെ' 26 വർഷം തികക്കുന്ന അവസരത്തിൽ പക്ഷേ, കാജോളിന്​ നേരെ കടുത്ത വിമർശന ശരങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ്​ ഷാറൂഖ്​ ആരാധകർ.

ഡി.ഡി.എൽ.ജെയുടെ വാർഷിക ദിനത്തിൽ കാജോൾ ആ സിനിമയുടെ ​ൈക്ലമാക്​സ്​ രംഗം സോഷ്യൽ മീഡിയയിൽ പോസ്റ്റ്​ ചെയ്​തിരുന്നു. 'സിമ്രാൻ 26 വർഷം മുമ്പാണ്​ ആ ട്രെയിൻ പിടിച്ചത്​. ആ സ്​നേഹത്തിന്​ ഞങ്ങൾ എല്ലാവരോടു​ം ഇപ്പോഴും നന്ദി അറിയിക്കുന്നു' -കാജോൾ കുറിച്ചു. എന്നാൽ, സൂപ്പർ ഹിറ്റ്​ സിനിമകളിലെ തന്‍റെ നായകനും സുഹൃത്തുമായ ഷാറൂഖ്​ ഇപ്പോൾ കടന്നുപോകുന്ന വിഷമസന്ധിയിൽ ഒരുവിധത്തിലുള്ള പിന്തുണയും നടിയുടെ ഭാഗത്തുനിന്നുണ്ടായില്ലെന്ന്​ കുറ്റപ്പെടുത്തിയാണ്​ ആരാധകർ വിമർശനമുന്നയിക്കുന്നത്​.


ഷാറൂഖിന്‍റെ മകൻ ആര്യൻ ഖാനെ ആഢംബരക്കപ്പലിൽ ലഹരി ഉപയോഗിച്ചെന്ന പേരിൽ നാർക്കോട്ടിക്സ്​​ കൺട്രോൾ ബ്യൂറോ ഒക്​േടാബർ മൂന്നിന്​ അറസ്റ്റ്​ ചെയ്​തിരുന്നു. ജാമ്യം ലഭിക്കാതെ ആര്യൻ ആർതർ റോഡ്​ ജയിലിലാണുള്ളത്​. കഴിഞ്ഞ ദിവസം ഷാറൂഖ്​ ജയിലിലെത്തി മകനെ കണ്ടിരുന്നു. തന്‍റെ ബെസ്റ്റ്​ ഫ്രണ്ടാണ്​ ഷാറൂഖ്​ എന്ന്​ എപ്പോഴും പറയുന്ന കാജോൾ, സുഹൃത്ത്​ കടന്നുപോകുന്ന ബുദ്ധിമുട്ടുകളിൽ ഒന്ന്​ സഹതപിക്കാൻ പോലും തയാറായില്ലെന്ന്​ കുറ്റപ്പെടുത്തുകയാണ്​ നടന്‍റെ ആരാധകർ. ഇൻസ്റ്റാഗ്രാമിൽ കാജോൾ പങ്കുവെച്ച വിഡിയോക്കടിയിൽ അവർ കമന്‍റുകളായി ആ അമർഷം രേഖപ്പെടുത്തുകയാണ്​​.



ആര്യന്‍റെ അറസ്റ്റുമായി ബന്ധപ്പെട്ട വിഷയത്തിൽ സൽമാൻ ഖാൻ, ഋത്വിക്​ റോഷൻ, ഫാറ ഖാൻ, സ്വര ഭാസ്​കർ, ഹൻസൽ മേത്ത തുടങ്ങി ബോളിവുഡിൽനിന്ന്​ ഒ​േട്ടറെപ്പേർ ഷാറൂഖിന്​ പരസ്യമായി പിന്തുണ പ്രഖ്യാപിച്ച്​ രംഗത്തുവന്നിട്ടുണ്ട്​. എന്നാൽ, കാജോൾ ഇതുവരെ ഒന്നും പ്രതികരിച്ചിട്ടില്ല.



'സിമ്രാൻ, രാജ്​ ഇപ്പോൾ ഒട്ടും നല്ല മൂഡിലല്ല. അദ്ദേഹത്തെ ഒന്ന്​ സഹായിക്കാമോ' -പോസ്റ്റിന്​ കീഴെവന്ന ഒരു കമന്‍റ്​ ഇങ്ങനെയായിരുന്നു. 'ദിൽവാലെ ദുൽഹനിയ ലേ ജായേംഗേ'യിൽ ഷാറൂഖിന്‍റെ നായക കഥാപാത്രത്തിന്‍റെ പേര്​ രാജ്​ എന്നും നായിക കഥാപാ​ത്രത്തിന്‍റെ പേര്​ സിമ്രാൻ എന്നുമായിരുന്നു. 'ഈ പ്രതിസന്ധിഘട്ടത്തിൽ നിങ്ങൾ ഷാറൂഖിനൊപ്പം നിൽക്കുമെന്ന്​ ഞാൻ പ്രതീക്ഷിച്ചു. എന്നാൽ, സോഷ്യൽ മീഡിയയിൽപോലും അദ്ദേഹത്തെ പിന്തുണച്ച്​ നിങ്ങളുടെ ഭാഗത്തുനിന്ന്​ ഒന്നും കണ്ടില്ല...ഞാൻ നിങ്ങളുടെ ആരാധകനായിരുന്നു. എന്നാൽ, ഇപ്പോൾ..' -മ​െറ്റാരു കമന്‍റ്​ ഇങ്ങനെയായിരുന്നു.

'നിങ്ങളുടെ പി.ആർ ടീം ചെയ്​തതാണ്​ ഇതെങ്കിൽ ലജ്ജയുണ്ട്​. നിങ്ങൾ സ്വന്തം പോസ്​റ്റിയതാണെങ്കിൽ അതേറെ വേദനിപ്പിക്കുന്നതും. നിങ്ങളുടെ ഉറ്റസുഹൃത്ത്​ കടുത്ത വിഷമതകളിലൂടെ കടന്നുപോകു​കയാണ്​..ആര്യന്​ ജാമ്യം നിരസിക്ക​പ്പെട്ട സമയത്താണ്​ നിങ്ങളുടെ ഈ പോസ്റ്റ്​..എന്താണ്​ നിങ്ങൾക്ക്​ പറ്റിയത്​?' വിഡിയോക്ക്​ അടിയിലെ മറ്റൊരു കമന്‍റിൽ എഴുതുന്നു.



ഒക്ടോബർ മൂന്നിന് പുലർച്ചെയാണ് മുംബൈയിൽ ആഡംബര കപ്പലിലെ മയക്കുമരുന്ന്​ പാർട്ടിയുമായി ബന്ധപ്പെട്ട് ആര്യൻ ഖാനെയും സുഹൃത്തുക്കളെയും നാർക്കോട്ടിക്​ കൺട്രോൾ ബ്യൂറോ അറസ്റ്റ് ചെയ്തത്. ആര്യൻ ഖാനടക്കം 16 പേരെയാണ്​ എൻ.സി.ബി അന്ന്​ അറസ്റ്റ്​ ചെയ്​തത്​. മുംബൈ തീരത്ത് കോ‍ർഡേലിയ ഇംപ്രസ എന്ന ആഢംബര കപ്പലിലാണ് ലഹരിപ്പാര്‍ട്ടി നടത്തിയത്. പാര്‍ട്ടിയില്‍​ നിരോധിത ലഹരി ഉൽപന്നങ്ങൾ ഉപയോഗിക്കുന്നുവെന്ന രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു എൻ.സി.ബിയുടെ പരിശോധന.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Shah Rukh KhanKajolDDLJAryan Khan
News Summary - Fans Of Shah Rukh Khan Troll Kajol For Not Supporting ‘Best Friend’
Next Story