Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightപത്താനിലെ 'ബേഷരം...

പത്താനിലെ 'ബേഷരം രംഗി'ന് പാക് ഗാനവുമായി സാമ്യം! വിഡിയോ പങ്കുവെച്ച് ഗായകൻ സജ്ജാദ് അലി

text_fields
bookmark_border
Fans find similarities between Besharam Rang and Sajjad Alis old song as Pak singer shares video
cancel

ത്താനിലെ ബേഷരം രംഗ് എന്ന ഗാനം പുറത്ത് ഇറങ്ങിയതോടെയാണ് ഷാറൂഖ് ഖാൻ ചിത്രത്തിനെതിരെ വിവാദങ്ങൾ ഉയർന്നത്. ഗാനത്തിനെതിരെ സംഘപരിപാർ രംഗത്ത് എത്തിയിരുന്നു. ഗാനരംഗങ്ങളായിരുന്നു പ്രശ്നം. പാട്ടിനെ ചുറ്റിപ്പറ്റി വിമർശനങ്ങളും വിവാദങ്ങളും ഉയർന്നെങ്കിലും ഗാനം സോഷ്യൽ മീഡിയയിൽ സൂപ്പർ ഹിറ്റായിരുന്നു.

പത്താനിലെ ബേഷരം രംഗ് ചർച്ചയാവുകുമ്പോൾ പാക് ഗായകൻ സജ്ജാദ് അലിയുടെ ഒരു പഴയ ഗാനം സമൂഹമാധ്യമങ്ങളിൽ ഇടംപിടിക്കുകയാണ്. 'അബ് കെ ഹം ബിച്ചാരെ' എന്ന ഗാനമാണ് ചർച്ചയാവുന്നത്.

സജ്ജാദ് തന്നെയാണ് ഗാനം ആലപിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. അടുത്തിടെ ഒരു പുതിയ ട്രാക്ക് കേട്ടതിന് ശേഷം തന്റെ പഴയ ഗാനമായ 'അബ് കെ ഹം ബിച്ചാരെയെ' ഓർമ്മ വന്നുവെന്ന് കുറിച്ച് കൊണ്ടാണ് വിഡിയോ പങ്കിട്ടത്.

'ഒരു പുതിയ ചിത്രത്തിലെ പാട്ട് യൂട്യൂബിൽ കേൾക്കുകയായിരുന്നു. 25-26 വർഷം മുമ്പുള്ള എന്റെ ഒരു പഴയ ഗാനം ഓർമ്മ വന്നു. ഞാനത് നിങ്ങൾക്കായി പാടട്ടെ" എന്ന് ആമുഖമായി പറഞ്ഞു കൊണ്ടാണ് ഗാനം ആലപിച്ചത്. സജ്ജിദ് അലിയുടെ ഗാനം പ്രേക്ഷകർ ഏറ്റെടുത്തിട്ടുണ്ട്. ഇരു ഗാനങ്ങളിലേയും സമാനത പ്രേക്ഷകർ ചൂണ്ടി കാണിക്കുന്നുണ്ട്.

ജനുവരി 25 നാണ് പത്താൻ പ്രദർശനത്തിനെത്തുന്നത്. സിദ്ധാർഥ് ആനന്ദ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഒ.ടി.ടി പ്രദർശനാനുമതി സ്വന്തമാക്കിയിരിക്കുന്നത് ആമസോൺ പ്രൈമാണ്.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Shah Rukh Khan
News Summary - Fans find similarities between Besharam Rang and Sajjad Ali's old song as Pak singer shares video
Next Story