Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightആരാധകർക്ക് നിരാശ;...

ആരാധകർക്ക് നിരാശ; ‘പ്രേമലു 2’ ഉപേക്ഷിച്ചെന്ന് ദിലീഷ് പോത്തന്‍

text_fields
bookmark_border
ആരാധകർക്ക് നിരാശ; ‘പ്രേമലു 2’ ഉപേക്ഷിച്ചെന്ന് ദിലീഷ് പോത്തന്‍
cancel
camera_altചിത്രത്തിന്‍റെ പോസ്റ്റർ

മലയാളി സിനിമ പ്രേഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് ‘പ്രേമലു 2’. എന്നാൽ ഇപ്പോൾചിത്രം പൂർണമായും ഉപേക്ഷിച്ചെന്ന സൂചനയാണ് നിര്‍മാതാവും നടനുമായ ദിലീഷ് പോത്തന്‍ നല്‍കിയിരിക്കുന്നത്. 'ഒരു ദുരൂഹ സാഹചര്യത്തിൽ’ എന്ന സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് ഓണ്‍ എയര്‍ കേരളയോട് സംസാരിക്കുന്നതിനിടെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

ചിത്രം ഉപേക്ഷിക്കാനുള്ള ആലോചനകളിലാണെന്നും അതിന് പകരമാണ് ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ മീറ്ററിലേക്ക് കയറി വന്നിരിക്കുന്നതെന്നുമാണ് അദ്ദേഹം പറഞ്ഞത്. തിരക്കഥയുമായി ബന്ധപ്പെട്ട ചില അഭിപ്രായ വ്യത്യാസങ്ങളാണ് ചിത്രം ഉപേക്ഷിക്കാൻ കാരണമെന്ന് പറയപ്പെടുന്നു. ഔദ്യോഗിക സ്ഥിരീകരണം ലഭ്യമല്ല. നേരത്തെ ചില സാങ്കേതിക കാരണങ്ങളാല്‍ പ്രേമലുവിന്റെ രണ്ടാം ഭാഗം ഉടനെ ഉണ്ടാകില്ലെന്ന് ദിലീഷ് പോത്തൻ അറിയിച്ചിരുന്നു.

പുറത്തുവരുന്ന അഭ്യൂഹങ്ങൾ പ്രകാരം സിനിമയുടെ അവസാന തിരക്കഥയിൽ നായകൻ നസ്ലെൻ തൃപ്തനല്ലെന്നും അതിനാൽ താരം പ്രോജക്റ്റിൽ നിന്ന് പിന്മാറിയെന്നുമാണ് പറയപ്പെടുന്നത്. ഇത് സംബന്ധിച്ച് നിർമാതാക്കളുടെ ഭാഗത്തുനിന്ന് ഔദ്യോഗികമായ സ്ഥിരീകരണങ്ങളൊന്നും വന്നിരുന്നില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dileesh pothanMOLLYWOODMovie NewsPremalu 2
News Summary - Fans disappointed; Dileesh Pothen says he has abandoned 'Premalu 2'
Next Story