മണി ഹീസ്റ്റ് അഞ്ചാം സീസണിൽ പൃഥ്വിരാജിനും ഫഹദിനും എന്ത് റോൾ?
text_fieldsനെറ്റ്ഫ്ലിക്സിന്റെ ഹിറ്റ് സ്പാനിഷ് സീരീസാണ് ലാ കാസാ ഡി പാപെല്‍ അഥവാ മണി ഹീസ്റ്റ്. സ്പാനിഷ് സീരീസായിട്ട് കൂടി ലോകത്തില്‍ ആകമാനം ആരാധകരെ സൃഷ്ടിക്കാന്‍ മണി ഹീസ്റ്റിന് സാധിച്ചു. ജനപ്രിയ സീരീസ് ആയ മണി ഹീസ്റ്റിന്റെ അഞ്ചാം സീസൺ വരുന്നതിന്റെ ആവേശത്തിലാണ് കേരളത്തിലുള്ള ആരാധകരും.
മണി ഹീസ്റ്റിലെ പ്രഫസറും റാക്വേലും ടോക്യോയും ബെര്‍ലിനും പലെർമോയുമൊക്കെ മലയാളികൾക്കും സുപരിചിതരാണ്. മണി ഹീസ്റ്റിന്റെ അഞ്ചാം സീസൺ മലയാളത്തിലാണ് ചിത്രീകരിച്ചതെങ്കില്‍ ആരെല്ലാമാകും സുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുക എന്ന ആലോചനയും അതിനിടെ ചിലർ നടത്തി. പ്രഫസറായും പലെർമോ ആയും ഡെൻവറായുമൊക്കെ ഏത് മലയാളി താരങ്ങൾ അഭിനയിക്കുമെന്ന ചോദ്യങ്ങൾക്കുള്ള മറുപടിയായി ഒരു വീഡിയോ ആണ്ഇപ്പോൾ ആരാധകർ പങ്കുവെച്ചിരിക്കുന്നത്.
പ്രഫസറായി പൃഥ്വിരാജിനെയും പലെർമോ ആയി ഫഹദ് ഫാസിലിനെയും റാക്വേൽ ആയി മഞ്ജു വാര്യരെയും ഡെൻവർ ആയി ആസിഫ് അലിയെയുമാണ് വിഡിയോയിൽ ചിത്രീകരിച്ചിരിക്കുന്നത്. ടോക്യോ ആയി രജീഷ വിജയൻ, റിയോ ആയി ഷെയ്ൻ നിഗം, ജൂലിയ ആയി സംയുക്ത, സ്റ്റോക്ഹോം ആയി മംമ്ത മോഹൻദാസ്, ഹെൽസിങ്കി ആയി ബാബുരാജ്, ബൊഗോട്ടി ആയി ജോജു, മാർസെല്ല ആയി ചെമ്പൻ വിനോദിനെയുമാണ് അവതരിപ്പിച്ചിരിക്കുന്നത്. സാങ്കല്‍പ്പികമാണെങ്കിലും ഈ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ ഇവർ അനുയോജ്യരാണെന്നാണ് ആരാധകരുടെ പക്ഷം.
മണി ഹീസ്റ്റിന്റെ അവസാന സീസണ് പുറത്തിറങ്ങാനുള്ള തീയതി പ്രഖ്യാപിച്ചതോടെ ആരാധകര്‍ ഏറെ ആവേശത്തിലാണ്. അഞ്ചാം സീസണ് യുദ്ധ സമാനമാകുമെന്നാണ് ട്രെയിലര്‍ നൽകുന്ന സൂചന. ബാങ്ക് ഓഫ് സ്പെയിനില്‍ നടക്കുന്ന കവര്‍ച്ചയാണ് കഴിഞ്ഞ സീസണില്‍ ആരംഭിച്ചത്. ഇതിന്റെ തുടര്‍ച്ചയാണ് ഈ സീസണിലുള്ളത്.

