Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

എമ്പുരാന്‍ ആഘോഷമാക്കി ആരാധകര്‍; കേരളത്തില്‍ മാത്രം 750 സ്‌ക്രീനുകള്‍

text_fields
bookmark_border
empubran
cancel

ആരാധകരുടെ കാത്തിരിപ്പിന് വിരാമം. എമ്പുരാന്‍ തിയറ്ററിൽ. ആഘോഷമാക്കി ആരാധകരും. കേരളത്തിലെ 750 സ്‌ക്രീനുകള്‍ ഉള്‍പ്പെടെ ആഗോള തലത്തില്‍ റിലീസ് ചെയ്യുന്ന എമ്പുരാന്‍റെ ആദ്യ ഷോ ഇന്ന് രാവിലെ ആറിന് ആരംഭിച്ചു. കൊച്ചിയില്‍ ആദ്യ ഷോ കാണാന്‍ മോഹന്‍ലാല്‍ ഉള്‍പ്പെടെയുള്ള താരങ്ങളും എത്തിയിട്ടുണ്ട്.

ചരിത്രത്തില്‍ ആദ്യമായി ഒരു മലയാള സിനിമയുടെ റിലീസിന് പ്രത്യേക സുരക്ഷയുള്‍പ്പെടെ ഒരുക്കി കേരള പൊലീസ്. തിക്കും തിരക്കും മൂലമുള്ള അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കി വളരെ കരുതലോടെയാണ് റിലീസിങ് ദിനത്തെ സമീപിച്ചിരിക്കുന്നത്.

ഹോളിവുഡിൽ നിന്നുൾപ്പടെ വമ്പൻ താരനിര. റിലീസിന് മുന്നേ റെക്കോർഡുകൾ തിരുത്തി കുറിച്ച ചിത്രം. മോഹൻലാലിന്‍റെ താരമൂല്യം ഉയർത്തുന്ന മുരളി ഗോപിയുടെ തിരക്കഥയിൽ പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന എമ്പുരാന് വേണ്ടി കാത്തിരിക്കാൻ തുടങ്ങിയിട്ട് നാളുകളേറെയായി. ഒട്ടുമിക്ക തിയറ്ററുകളിലും എമ്പുരാൻ തന്നെയാണ് ആദ്യ ഷോയായി ചാർട്ട് ചെയ്തിരിക്കുന്നത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Fans celebrate Empuraan ; 750 screens in Kerala
Next Story