Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ശ്രീനിവാസന് മോഹൻലാലിന്റെ സ്നേഹചുംബനം, ഒരു അഭ്യർഥനയുമായി ആരാധകർ

text_fields
bookmark_border
ശ്രീനിവാസൻ എത്രയും വേഗം സിനിമയിൽ മടങ്ങി വരണമെന്ന് ആരാധകർ
Mohanlal And Sreenivasan Latest Pic Went Viral
cancel

തലമുറവ്യത്യാസമില്ലാതെ മലയാളി പ്രേക്ഷകർ നെഞ്ചിലേറ്റുന്ന രണ്ട് കഥാപാത്രങ്ങളാണ് ദാസനും വിജയനും. സിനിമ പുറത്ത് ഇറങ്ങി വർഷങ്ങൾ പിന്നിടുമ്പോഴും ഇവർ സൃഷ്ടിച്ച ഓളം മാറി കടക്കാൻ മറ്റൊരു ജോഡിക്കും കഴിഞ്ഞിട്ടില്ല. ഇന്നും സോഷ്യൽ മീഡിയയിൽ ദാസനും വിജയനും വലിയ ചർച്ചയാവാറുണ്ട്.

ഇപ്പോഴിതാ വർഷങ്ങൾക്ക് ശേഷം ദാസനും വിജയനും പ്രേക്ഷകർക്ക് മുന്നിൽ ഒന്നിച്ച് എത്തിയിരിക്കുകയാണ്. ഒരു സ്വകാര്യ ചാനലും താരസംഘടനയായ അമ്മയും ചേർന്ന് അവതരിപ്പിക്കുന്ന മഴവിൽ അഴകിൽ അമ്മ എന്ന പരിപാടിയിലാണ് മോഹൻലാലും ശ്രീനിവാസനും വേദി പങ്കിട്ടത്. ആശുപത്രിവാസത്തിന് ശേഷം ശ്രീനിവാസൻ എത്തുന്ന ആദ്യത്തെ പൊതുപരിപാടിയാണിത്.

തങ്ങളുടെ പ്രിയപ്പെട്ട താരങ്ങളെ ഒന്നിച്ച് കണ്ടതിന്റെ സന്തോഷത്തിലാണ് ആരാധകർ. തങ്ങളുടെ പ്രിയപ്പെട്ട ദാസനേയും വിജയനേയും തിരിച്ചു വേണെമെന്നും ഇതുപോലൊരു കോമ്പോ സ്വപ്നത്തിൽ മാത്രമെന്നാണ് പ്രേക്ഷകർ പറയുന്നത്. ഒപ്പം പഴയത് പോലെ മികച്ച ചിത്രങ്ങളും കഥാപാത്രങ്ങളുമായി ശ്രീനിവാസൻ എത്രയും വേഗം സിനിമയിൽ മടങ്ങി വരട്ടെ എന്നും ആരാധകർ പറ‍യുന്നു.

മോഹൻലാലിന്റേയും ശ്രീനിവാസന്റേയു റിയൂണിയൻ വീഡിയോ താരങ്ങളും സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Fans celebrate Dasan And Vijayan reunion, Mohanlal And Sreenivasan Latest Pic Went Viral
Next Story