Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഐശ്വര്യ റായിയുടെ ഭാഗ്യമാണ് അഭിഷേക് ബച്ചനെ പോലെയൊരു ഭർത്താവ്, നടനെ അഭിനന്ദിച്ച് ആരാധകർ

text_fields
bookmark_border
നടനെ അഭിനന്ദങ്ങൾ കൊണ്ട് മൂടുകയാണ് ആരാധകർ
Aishwarya Rai Bachchan
cancel
Listen to this Article

ബോളിവുഡിലും തെന്നിന്ത്യൻ സിനിമാ ലോകത്തും ഒരുപോലെ ആരാധകരുള്ള താരദമ്പതികളാണ് ഐശ്വര്യ റായിയും അഭിഷേക് ബച്ചനും. മാതൃക ദമ്പതികളെന്നാണ് ഇവരെ അറിയപ്പെടുന്നത്. സിനിമയിൽ തിളങ്ങി നിൽക്കുമ്പോഴാണ് ജൂനിയർ ബച്ചന്റെ ജീവിതസഖിയായി ഐശ്വര്യ എത്തുന്നത്. വിവാഹ ശേഷം അഭിനയജീവിതത്തിന് ഇടവേള എടുക്കുകയായിരുന്നു. ഐശ്വര്യയുടെ സ്വന്തം താൽപര്യമായിരുന്നു ഇത്.

ഐശ്വര്യക്ക് പൂർണ്ണ പിന്തുണയുമായി എപ്പോഴും അഭിഷേക് കൂടെയുണ്ടാവാറുണ്ട്. നടിയുമായുള്ള വിവാഹത്തിന് ശേഷം നിരവധി വിമർശനങ്ങളായിരുന്നു അഭിഷേക് ബച്ചന് കേൾക്കേണ്ടി വന്നത്. അതെല്ലാം തള്ളി കളഞ്ഞ് എപ്പോഴും ഭാര്യക്കൊപ്പം നിൽക്കാറുണ്ട്. സിനിമയെ പോലെ കുടുംബജീവിതത്തിനും അഭിഷേക് ബച്ചൻ പ്രധാന്യം കൊടുക്കാറുണ്ട്. ഫാമിലിക്കൊപ്പം സമയം ചെലവഴിക്കാനാണ് നടന് ഏറെ താൽപര്യം.

അഭിഷേക് ബച്ചന് ഫാമിലിയോടുളള അടുപ്പം എല്ലാവർക്കും അറിയാവുന്നതാണ്. പാപ്പരാസികളുടെ കണ്ണിൽ നിന്ന് ഐശ്വര്യയേയും മകൾ ആരാധ്യയേയും ചേർത്ത് പിടിക്കാൻ താരം എപ്പോഴും ശ്രമിക്കാറുണ്ട്. ഇപ്പോഴിതാ വീണ്ടും ക്യാമറ കണ്ണുകളിൽ നിന്ന് ഭാര്യയെ ചേർത്ത് പിടിക്കുകയാണ് ജൂനിയർ ബച്ചൻ. ബോളിവുഡ് മാധ്യമം പിങ്ക് വില്ലയാണ് വീഡിയോ പുറത്ത് വിട്ടിരിക്കുന്നത്.

നടിക്ക് അസ്വസ്ഥതയുണ്ടാക്കുന്ന രീതിയിൽ ചിത്രങ്ങൾ പകർത്താൻ ശ്രമിച്ചപ്പോഴാണ് രക്ഷകനായി നടൻ എത്തിയത്. ഇക്കാര്യം വളരെ സമാധാനത്തോടെ ക്യാമറമാനെ ധരിപ്പിക്കുന്നുമുണ്ട്. വീഡിയോ പുറത്ത് വന്നതിന് പിന്നാലെ നടനെ അഭിനന്ദങ്ങൾ കൊണ്ട് മൂടുകയാണ് ആരാധകർ. ഐശ്വര്യ റായിയുടെ ഭാഗ്യമാണ് അഭിഷേക് ബച്ചനെ പോലെയൊരു ഭർത്താവെന്നാണ് ആരാധകർ പറയുന്നത്. കൂടാതെ നടൻ വളരെ മാന്യനാണെന്നും പറയുന്നുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Fans appreciate Abhishek Bachchan For Protecting Aishwarya Rai Bachchan
Next Story