Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightസൽമാൻ ഭായ്​യെ...

സൽമാൻ ഭായ്​യെ കുറിച്ച്​ രണ്ട്​ വാക്കെന്ന്​ ഫാൻ; ഷാരൂഖിന്‍റെ മറുപടി ഏറ്റെടുത്ത്​ നെറ്റിസൺസ്​

text_fields
bookmark_border
സൽമാൻ ഭായ്​യെ കുറിച്ച്​ രണ്ട്​ വാക്കെന്ന്​ ഫാൻ; ഷാരൂഖിന്‍റെ മറുപടി ഏറ്റെടുത്ത്​ നെറ്റിസൺസ്​
cancel

ബോളിവുഡ്​ സൂപ്പർതാരങ്ങളായ ഷാരൂഖ്​ ഖാനും സൽമാൻ ഖാനും ഒരിക്കൽ കൂടി ഒരുമിക്കാൻ പോവുകയാണ്​. വാർ എന്ന സൂപ്പർഹിറ്റ്​ ചിത്രത്തിന്​ ശേഷം സിദ്ധാർഥ്​ ആനന്ദ്​ സംവിധാനം ചെയ്യുന്ന 'പത്താനി'ലാണ്​ ഇരുവരും അഭിനയിക്കുന്നത്​. സൽമാനെ കുറിച്ച്​ ഷാരൂഖ്​ ഖാൻ ഒരു ആരാധകനോട്​ പറഞ്ഞ കാര്യമാണ്​ ഇപ്പോൾ സമൂഹ മാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുന്നത്​.

ട്വിറ്ററിൽ AskSRK എന്ന ഹാഷ്​ടാഗിൽ​ ഷാരൂഖ്​ ഖാൻ ആരാധകർക്ക്​ തന്നോട്​ ചോദ്യങ്ങൾ ചോദിക്കാനുള്ള അവസരം നൽകുകയായിരുന്നു. അതിൽ ഒരാൾ 'സൽമാൻ ഭായ്​യെ കുറിച്ച്​ എന്തെങ്കിലും പറയാൻ' ആവശ്യപ്പെട്ടു. നിങ്ങൾ രണ്ടുപേരും ഈയടുത്ത്​ ഒരു സിനിമയിൽ ഒരുമിച്ച്​ വർക്​ ചെയ്​തിരുന്നല്ലോ എന്നും ആരാധകൻ ചൂണ്ടിക്കാട്ടി. അതിന്​ 'എന്നെത്തേയും പോലെ ഭായ്​ ഭായ്​ തന്നെ' എന്നാണ്​ അതിന്​ ഷാരൂഖ്​ മറുപടി നൽകിയത്​. പത്താനിൽ സൽമാൻ അതിഥി താരമായാണ്​ എത്തുന്നത്​.

ഷാരൂഖ്​ ഖാന്‍റെ അടുത്ത ചിത്രത്തെ കുറിച്ച്​ എന്തെങ്കിലും സൂചന വേണമെന്നായിരുന്നു മറ്റൊരാളുടെ ആവശ്യം. അതിന് ശക്​തമായ സൂചന എന്ന രീതിയിൽ ''തന്‍റെ അടുത്ത ചിത്രങ്ങളിലെല്ലാം താൻ തന്നെയായിരിക്കും അഭിനയിക്കുകയെന്നും ആരോടും പറയരുതെന്നും''​ തമാശ രൂപേണ അദ്ദേഹം മറുപടി നൽകി​. ഷാരൂഖ്​ ഖാന്‍റെ വലിയ പരാജയ ചിത്രമായ 'ജബ്​ ഹാരി മെറ്റ്​ സേജലി'ന്‍റെ രണ്ടാം ഭാഗം എന്ന്​ വരും എന്ന ചോദ്യവും വന്നു. 'ട്വിറ്ററിൽ എല്ലാവരും എന്തിനാണ്​ ബോക്​സ്​ ഓഫീസിൽ പരാജയപ്പെട്ട ചിത്രങ്ങളുടെ രണ്ടാം ഭാഗത്തിന്​ ആവശ്യപ്പെടുന്നതെന്ന്' ഷാരൂഖ്​ മറുപടി നൽകി.

ചെന്നൈ എക്​സ്​പ്രസ്​ എന്ന ചിത്രത്തിന്​ ശേഷം ബോളിവുഡിൽ വമ്പൻ വിജയങ്ങളൊന്നുമില്ലാതിരുന്ന എസ്​.ആർ.കെ രണ്ട്​ വർഷങ്ങൾക്ക്​ ശേഷമാണ്​ പത്താനിലൂടെ തിരിച്ചുവരുന്നത്​. റയീസ്​ എന്ന ചിത്രം ശരാശരി വിജയം നേടിയെങ്കിലും ജബ്​ ഹാരി മെറ്റ്​ സേജൽ, സീറോ, ദിൽവാലെ തുടങ്ങിയ ചിത്രങ്ങളെല്ലാം പരാജയമേറ്റുവാങ്ങുകയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Shah Rukh KhanSalman KhanBollywood News
News Summary - Fan asks Shah Rukh Khan about Salman Khan
Next Story