കുടുംബ ബന്ധങ്ങളുടെ കഥ പറയുന്ന 'സ്വർഗം'
text_fieldsസി. എൻ ഗ്ലോബൽ മൂവീസ് അവതരിപ്പിക്കുന്ന സ്വർഗം എന്ന ചിത്രം ആരംഭിച്ചു. കുടുംബ ബന്ധങ്ങളുടെ കഥ പറയുന്ന 'സ്വർഗം' റെജിസ് ആന്റണിയാണ് സംവിധാനം ചെയ്യുന്നത്.
ലിസി കെ ഫെർണാണ്ടസും റെജിസ് ആന്റണിയും ചേർന്ന് കഥയെഴുതിയ ചിത്രം നിർമിക്കുന്നത് ലിസി കെ ഫെർണാണ്ടസ് ആണ്. റെജിസ് ആന്റണിയും റോസ് റെജിസും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. ജോണി ആന്റണി, മഞ്ജു പിള്ള, അജു വര്‍ഗീസ്, അനന്യ തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാനവേഷങ്ങളിലെത്തുന്നത്.
ഛായാഗ്രഹണം നിർവഹിക്കുന്നത് എസ് ശരവണൻ ആണ്. എഡിറ്റിങ് - ഡോൺ മാക്സ്, സംഗീതം - മോഹൻ സിത്താര, ലിസി കെ ഫെർണാണ്ടസ് - ജിന്റോ ജോൺ, റീറെക്കോര്‍ഡിങ്ങ് - ബിജിബാൽ, വരികൾ - സന്തോഷ് വർമ്മ, എങ്ങണ്ടിയൂർ ചന്ദ്രശേഖരൻ, ബേബി ജോൺ കലയന്താനി, കല - അപ്പുണ്ണി സാജൻ, മേക്കപ്പ് - പാണ്ഡ്യൻ, വസ്ത്രാലങ്കാരം& ക്രിയേറ്റീവ് ഡയറക്ഷന്‍ - റോസ് റെജിസ്, പ്രോജക്ട് ഡിസൈനർ-ജിന്റോ ജോൺ, പ്രൊഡക്ഷൻ കൺട്രോളർ - തോബിയാസ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് - ബാബുരാജ് മനിശ്ശേരി, ചീഫ് അസോസിയേറ്റ് ഡയറക്ടർ - എ കെ രജിലേഷ്, അസോസിയേറ്റ് ഡയറക്ടർമാർ -ആന്റോസ് മാണി, രാജേഷ് തോമസ്, പിആർഒ - വാഴൂർ ജോസ്, എ എസ് ദിനേശ്, ആതിര ദിൽജിത്ത്, ഡിജിറ്റല്‍ മാര്‍ക്കറ്റിങ്ങ് - ഒബ്സ്ക്യൂറ എന്റര്‍മെയിന്‍ന്റ്സ്, സ്റ്റിൽസ് - ജിജേഷ് വാടി എന്നിവരാണ് മറ്റു അണിയറപ്രവർത്തകർ.
കലയെ സ്നേഹിക്കുന്ന ഒരുപറ്റം പ്രവാസികളുടെ കൂട്ടായ സംരഭമാണ് സി. എൻ ഗ്ലോബൽ മൂവീസ്. വർഗീസ് തോമസ്, സിബി കുമാരമംഗലം, രഞ്ജിത്ത് ജോൺ, മനോജ് തോമസ്, മാത്യു തോമസ്, ബേബിച്ചൻ , റോണി എബ്രഹാം, ജോബി മറ്റം, എൽസമ്മ എബ്രഹാം, ജോസ് ആന്റണി, ജോൺസൺ പുന്നേലിപറമ്പിൽ, പിന്റോ മാത്യു, വിപിൻ വർഗീസ്, ഷാജി ജേക്കബ്, ജോർജ്കുട്ടി തുടങ്ങിയ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളവരാണ് ഇതിലെ അംഗങ്ങൾ

