ഫാമിലി ക്രൈം ത്രില്ലർ Sec 306 1PC പ്രേക്ഷകരിലേക്ക്
text_fieldsശ്രീവർമ്മ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ശ്രീനാഥ് ശിവ സംവിധാനം ചെയ്യുന്ന ' Sec 306 1PC ' എന്ന സിനിമയുടെ ചിത്രീകരണം പൂർത്തിയായി.
.ഒരു യുവ എഴുത്തുകാരിയുടെ സാംസ്കാരിക ജീവിതവും അതിനെ മുൻനിർത്തിയുള്ള ആത്മഹത്യയും മുഖ്യ പ്രമേയമാകുന്ന ചിത്രത്തിൽ രഞ്ജിപ്പണിക്കർ പ്രധാന വേഷത്തിലെത്തുന്നു. ശാന്തികൃഷ്ണ , മെറീന മൈക്കിൾ, ശിവകാമി, രാഹുൽ മാധവ്, ,ജയരാജ് വാര്യർ, ശ്രീജിത്ത് വർമ്മ, സാവിത്രി അമ്മ, എം ജി ശശി, പ്രിയനന്ദനൻ, കലാഭവൻ റഹ്മാൻ, മനു രാജ് തുടങ്ങിയവരാണ് പ്രധാന അഭിനേതാക്കൾ.
ഒരു വ്യക്തിയുടെ വാക്കോ പ്രവൃത്തിയോ നോട്ടമോ മറ്റൊരു വ്യക്തിയുടെ ജീവൻ അപഹരിക്കുന്നതിനു കാരണമായാൽ നിലനിൽക്കുന്ന കേസാണ് Sec 3O6 1PC. ഈ നിയമ നീതിയുടെ ദൃശ്യഭാഷ്യമാണ് ചിത്രം. സോഷ്യൽ മീഡിയയുടെ അമിത ഇടപെടലുകളും സാങ്കേതികതയുടെ ഹൃദയ രഹിതമായ യാന്ത്രികതയും വ്യക്തിയുടെ ജീവനും പ്രവർത്തനങ്ങൾക്കും ഭീഷണിയാകുന്നതെങ്ങിനെ എന്ന കാര്യംകൂടി ചിത്രം വ്യക്തമാക്കുന്നു. ഒപ്പം തിറ മഹോത്സവങ്ങളും ഗ്രാമ്യവീഥിയുടെ നന്മകളും തെളിയുന്നു.
ശ്രീജിത്ത് വർമ്മയാണ് ചിത്രത്തിൻ്റെ നിർമ്മാതാവ്. സംവിധായകൻ്റെ തന്നെ കഥക്ക് വി.എച്ച് ദിരാർ തിരക്കഥയും സംഭാഷണവുമൊരുക്കുന്നു. ക്യാമറ: പ്രദീപ് നായർ.സംഗീതം: കൈതപ്രം വിശ്വനാഥൻ, വിദ്യാധരൻ മാസ്റ്റർ, ദീപാങ്കുരൻ. ഗാനരചന: കൈതപ്രം, ബി.കെ ഹരിനാരായണൻ. ഗായകർ : വിദ്യാധരൻ മാസ്റ്റർ,പി ജയചന്ദ്രൻ, കെ എസ് ചിത്ര, ഇന്ദുലേഖ വാര്യർ, പശ്ചാത്തലസംഗീതം : ബിജിപാൽ. എഡിറ്റിങ് : സിയാൻ ശ്രീകാന്ത് , കല : എം. ബാവ , കോസ്റ്റ്യൂം : ഷിബു പരമേശ്വരൻ ,മേക്കപ്പ് : ലിബിൻ മോഹൻ തുടങ്ങിയവരാണ് പ്രധാന സാങ്കേതിക വിദഗ്ദർ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

