ഫാമിലി ബ്രോസ്...
text_fieldsസയാെൻറ ആദ്യ സീനിന് സിദാൻ ക്ലാപ്പടിക്കുന്നു
അനുജനോടൊപ്പം സിനിമാലോകത്തേക്ക് ഒരുമിച്ച് കാലെടുത്തുവെക്കുക, അനുജെൻറ ആദ്യ സിനിമക്ക് ജേഷ്ഠൻ ആദ്യ ക്ലാപ്പടിക്കുക... അപൂർവമായി മാത്രം സംഭവിക്കുന്ന ഭാഗ്യമാണ് സിദാനും സയാനും കൈവന്നിരിക്കുന്നത്. നരൈൻ നായകനാവുന്ന തമിഴ്ചിത്രത്തിലാണ് പ്ലസ് വൺ വിദ്യാർഥിയായ സിദാൻ ഹാഷികും രണ്ടാം ക്ലാസുകാരൻ സയാൻ ഹാഷികും അരങ്ങേറ്റം കുറിച്ചിരിക്കുന്നത്. സിദാൻ സിനിമയിലെത്തിയത് സംവിധായൻ സുഗീതിെൻറ അസിസ്റ്റൻറായിട്ടാണെങ്കിൽ സയാെൻറ രംഗപ്രവേശം നടനായാണ്. 'പത്തേമാരി'യുടെ നിർമാതാവായ പിതാവ് അഡ്വ. ഹാഷിക് തായ്ക്കണ്ടിയുടെ സിനിമ ബന്ധങ്ങളാണ് ഇരുവർക്കും ചലചിത്ര ലോകത്തേക്കുള്ള വഴിതെളിച്ചത്.
സയാൻ നടി സാന്ദ്രക്കൊപ്പം
അഭിനയത്തിന് പുറമെ സിനിമയുടെ സാങ്കേതിക വശങ്ങൾ കൂടുതൽ പഠിക്കണമെന്ന പാഷൻ നെഞ്ചേറ്റി നടക്കുന്നയാളാണ് ദുബൈ ഇന്ത്യൻ സ്കൂൾ വിദ്യാർഥിയായ സിദാൻ. അവെൻറ സിനിമയോടുള്ള താൽപര്യംകണ്ടാണ് സുഗീതിനൊപ്പം വിട്ടത്. ഇൗ ചിത്രത്തിെൻറ നിർമാതാവ് നജിബ് കാദിരി വഴിയുള്ള പരിചയത്തിലാണ് സുഗീതിെൻറ സിനിമയിൽ എത്തപ്പെട്ടത്. ആദ്യ ദിവസങ്ങളിൽ സിദാൻ പോയി വരികയായിരുന്നു. പിന്നീട് അവരോെടാപ്പമായി താമസമെല്ലാം. 40 ദിവസത്തോളം ടീമിനൊപ്പം തന്നെയായിരുന്നു. പഠനം ഓൺലൈനിലായിരുന്നതിനാൽ സംഗതി എളുപ്പമായി.
ദുബൈ കിൻറർഗാർട്ടൻ സ്റ്റാർട്ടേഴ്സിലെ രണ്ടാം ക്ലാസ് വിദ്യാർഥിയായ സയാനും അഭിനയിച്ച് മുൻപരിചയമൊന്നുമില്ല. സിദാനൊപ്പം സൈറ്റിൽ പോയതിനിടെയാണ് ചെറിയൊരു സീനിലേക്ക് സയാനും അവസരം തെളിഞ്ഞത്. ഓട്ടിസം ബാധിച്ച കുട്ടിയായിട്ടായിരുന്നു അഭിനയം. സുദീപും നരൈനും സാന്ദ്രയുമെല്ലാം സഹായിച്ചതിനാൽ അഭിനയം എളുപ്പമായെന്ന് സയാൻ പറയുന്നു. ആദ്യ ക്ലാപ്പടിച്ചത് സിദാനായിരുന്നു. ഇനിയും അവസരം കിട്ടിയാൽ സിനിമയുടെ ആഴങ്ങളിലേക്ക് കൂടുതൽ ഇറങ്ങിച്ചെല്ലാൻ തന്നെയാണ് സിദാെൻറയും സയാെൻറയും പദ്ധതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

