Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
വീണ്ടും ഹിറ്റടിക്കാൻ ബേസിൽ; ഫാമിലി എന്റർടെയ്നറായ ഫാലിമിയുടെ ട്രെയിലർ പുറത്ത്
cancel
Homechevron_rightEntertainmentchevron_rightMovie Newschevron_rightവീണ്ടും ഹിറ്റടിക്കാൻ...

വീണ്ടും ഹിറ്റടിക്കാൻ ബേസിൽ; ഫാമിലി എന്റർടെയ്നറായ 'ഫാലിമി'യുടെ ട്രെയിലർ പുറത്ത്

text_fields
bookmark_border

ചെറിയൊരു ഇടവേളക്ക് ശേഷം ബേസിൽ ജോസഫ് നായകനാകുന്ന ഏറ്റവും പുതിയ സിനിമയാണ് 'ഫാലിമി'. സൂപ്പർഹിറ്റ് ചിത്രമായ 'ജയ ജയ ജയ ജയ ഹേ’ക്ക് ശേഷം ചിയേഴ്‌സ് എന്റർടെയിൻമെന്റ്സും സൂപ്പർ ഡ്യൂപ്പർ സിനിമയും ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തുവിട്ടു. നവാഗതനായ നിതീഷ് സഹദേവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഫാമിലി എന്റെർടെയിനറായി ഒരുക്കിയ ചിത്രമെന്ന സൂചനകളാണ് ട്രെയിലർ നൽകുന്നത്.

ജഗദീഷും മഞ്ജു പിള്ളയുമാണ് ചിത്രത്തിൽ മറ്റുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. തിരുവനന്തപുരത്ത് നിന്നൊരു കുടുംബം വാരണാസിയിലേക്ക് നടത്തുന്ന ഒരു യാത്രയും അതിനിടയിൽ നടക്കുന്ന രസകരവും ഹൃദ്യവുമായ സംഭവങ്ങളാണ് ചിത്രം പറയുന്നത്. ജഗദീഷും ബേസിലും അച്ഛനും മകനുമായാണ് ചിത്രത്തിലെത്തുന്നത്.

സന്ദീപ് പ്രദീപ്, മീനാരാജ്, ജോമോൻ ജ്യോതിർ, അഭിറാം രാധാകൃഷ്ണൻ തുടങ്ങിയവർ ഫാലിമിയിൽ മറ്റു വേഷങ്ങളിൽ എത്തുന്നു. കുടുംബ ബന്ധങ്ങളിലെ ഇണക്കവും പിണക്കവും രസകരമായി അവതരിപ്പിക്കുന്ന ചിത്രം നവംബർ 17-ന് തിയേറ്ററുകളിൽ എത്തും. സംവിധായകൻ നിതീഷ് സഹദേവും സാഞ്ചോ ജോസഫും ചേർന്നാണ് തിരക്കഥ രചിച്ചിരിക്കുന്നത്. ഡി.ഒ.പി - ബബ്ലു അജു, സംഗീത സംവിധാനം - വിഷ്ണു വിജയ്.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Official TrailerBasil JosephVishnu VijayFalimyNithish SahadevCheers Entertainments
News Summary - Falimy - Official Trailer Basil Joseph Nithish Sahadev
Next Story