Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightവ്യാജ രേഖ: നിവിൻ...

വ്യാജ രേഖ: നിവിൻ പോളിയുടെ പരാതിയിൽ നിർമാതാവിനെതിരെ കേസ്​

text_fields
bookmark_border
Nivin Pauly
cancel

കൊച്ചി: ‘ആക്ഷന്‍ ഹീറോ ബിജു-2’ എന്ന സിനിമയുടെ പേര് വ്യാജ രേഖയിലൂടെ സ്വന്തമാക്കിയെന്ന പരാതിയിൽ നിർമാതാവ് പി.എ. ഷംനാസിനെതിരെ പൊലീസ് കേസെടുത്തു. ചിത്രത്തിന്‍റെ നിർമാതാവും നായകനുമായ നിവിന്‍ പോളിയുടെ​ പരാതിയിലാണ് കേസെടുത്തത്.

2023ല്‍ നിവിന്‍ പോളി, സംവിധായകന്‍ എബ്രിഡ് ഷൈന്‍, തലയോലപ്പറമ്പ് സ്വദേശി ഷംനാസ് എന്നിവര്‍ ഒപ്പിട്ട കരാറില്‍ സിനിമയുടെ എല്ലാ അവകാശവും നിവിന്‍ പോളിയുടെ നിർമാണ കമ്പനിയായ പോളി ജൂനിയറിനായിരുന്നുവെന്ന്​ പരാതിയിൽ പറയുന്നു.

എന്നാൽ, തന്‍റെ വ്യാജ ഒപ്പിട്ട​ രേഖ ഫിലിം ചേംബറിൽ ഹാജരാക്കി സിനിമയുടെ പേരിന്‍റെ അവകാശം ഷംനാസ് സ്വന്തമാക്കിയെന്നാണ്​ ആരോപണം. ജാമ്യമില്ലാ വകുപ്പുകളാണ് ഷംനാസിനെതിരെ പാലാരിവട്ടം പൊലീസ് ചുമത്തിയിട്ടുള്ളത്.

നേരത്തെ, പോളി ജൂനിയര്‍ കമ്പനി, ചിത്രത്തിന്‍റെ ഓവര്‍സീസ് അവകാശം താനറിയാതെ മറ്റൊരു കമ്പനിക്ക് നല്‍കിയെന്നും ചിത്രത്തിന്‍റെ അവകാശം തനിക്കാണെന്നും കാണിച്ച് ഷംനാസ് നൽകിയ പരാതിയില്‍ നിവിന്‍ പോളിക്കെതിരെയും കേസെടുത്തിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Nivin PaulyACTION HERO BIJUfake document
News Summary - Fake document: Case filed against 'Action Hero Biju-2' producer on Nivin Pauly's complaint
Next Story