'യാതൊരു പുതുമയും ഇല്ലാത്ത സിനിമയിൽ ഇക്കുറി ഞാനും';ഫഹദിന് ഇതെന്തുപറ്റിയെന്ന് ആരാധകർ!
text_fieldsസിനിമാ ആസ്വാദകർ ഏറെക്കാലമായി കാത്തിക്കുന്ന സിനിമയാണ് അൽഫോൺസ് പുത്രെൻറ പാട്ട്. പ്രേമം എന്ന മെഗാ ഹിറ്റിനുശേഷം അൽഫോൺസ് സംവിധാനം ചെയ്യുന്ന സിനിമയാണ് പാട്ട്. സിനിമക്കായി സ്വന്തമായി പാട്ട് പഠിച്ച അൽഫോൺസ് തന്നെയാണ് ഇതിലെ മ്യൂസിക്കും കൈകാര്യം ചെയ്തിരിക്കുന്നത്. സിനിമയുടെ പുതിയ പോസ്റ്റർ പങ്കുവച്ചുകൊണ്ട് നടൻ ഫഹദ് ഫാസിൽ കുറിച്ച വാക്കുകളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗമായിരിക്കുന്നത്.
'യാതൊരു പുതുമയും ഇല്ലാത്ത അൽഫോൺസിെൻറ മൂന്നാമത്തെ മലയാള ചലച്ചിത്രം. ഇക്കുറി ഞാനും'-എന്നാണ് ഫഹദ് എഴുതിയത്. ഒപ്പം പഴയകാല ഒാഡിയോ കാസെറ്റിെൻറ രൂപത്തിലുള്ള പോസ്റ്ററും പങ്കുവച്ചിട്ടുണ്ട്. സിനിമയിൽ ഫഹദ് ഫാസിലാണ് നായകൻ. നേരത്തേ അൽഫോൺസും സിനിമയുടെ പോസ്റ്റർ തെൻറ എഫ്.ബി പേജിലൂടെ പങ്കുവച്ചിരുന്നു. 'ലേഡി സൂപ്പർ സ്റ്റാർ നയൻതാര ഞങ്ങളുടെ ഫീച്ചർ സിനിമായ 'പാട്ടു'മായി സഹകരിക്കാൻ സമ്മതിച്ചതിൽ സന്തോഷമുണ്ട്. നായകൻ ഫഹദ് ഫാസിലും നായിക നയൻതാരയുമാണ്. അഭിനേതാക്കളെയും ക്രൂവിനെയും കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഉടൻ പ്രഖ്യാപിക്കും'-അൽഫോൺസ് കുറിച്ചു.
സംഗീതമാണ് പുതിയ സിനിമയുടെ ഇതിവൃത്തമെന്ന് നേരത്തേ അൽഫോൺസ് വെളിപ്പെടുത്തിയിരുന്നു. 'സംഗീത പ്രധാനമായ ഒരു ചിത്രമാണ് അത്. കടലിനെ കുറിച്ച് സംസാരിക്കുേമ്പാൾ അത് എന്താണെന്ന് അറിഞ്ഞിരിക്കണം. പ്രണയവും സൗഹൃദവുമൊക്കെ പുതിയ ചിത്രത്തിലുമുണ്ടാവും. എന്നാൽ പ്രേമേമാ നേരമോ പോലെയായിരിക്കില്ല. നിവിൽ പോളിയായിരിക്കില്ല നായകൻ'- അൽഫോൺസ് രണ്ട് മാസങ്ങൾക്കുമുമ്പ് ഫേസ്ബുക്കിൽ കുറിച്ചിരുന്നു.

